August 12, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി: യുവാവ് അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തരിയോട് കരിങ്ങണ്ണി കോളനിയിലെ വിനോദ് (26) നെയാണ് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ വയറുവേദന മൂലം ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടർന്ന് പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്യുകയും ചെയ്തു. എസ്.ഐ അബൂബക്കര്‍ , സി പി ഒ മാരായ ഷഹമ, സൗമ്യ, ഗീത തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *