October 3, 2023

സന്നദ്ധ സംഘടനകളുടെ സേവനം പ്രശംസനീയം : വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു

0
IMG-20201025-WA0084.jpg
പൊഴുതന : കേരളത്തിലെ പ്രളയ ദുരിതങ്ങളിലും കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിലുമെല്ലാം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസനീയമാണെന്ന് ഡപ്യൂട്ടി കലക്ടർ ഇ സി യൂസുഫ് പറഞ്ഞു. പൊഴുതന പഞ്ചായത്ത് രണ്ടാം വാർഡ് പിണങ്ങോട് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവകാരുണ്യ ജന സേവന മേഖലകളിൽ സർക്കാരിന്റെയും സാമൂഹ്യ സംഘടനകളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്.
പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ ജില്ലയിൽ മാതൃകാപരമായ പ്രവർത്തനമാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. .ജില്ലയിലുണ്ടായ രണ്ട് പ്രളയയങ്ങളിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമയബന്ധിതമായി 
വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.
2019 ലെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി
പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന 24 വീടു കളിൽ രണ്ടാമത് വീടാണ് പൊഴുതന നൽകിയത്.
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് അദ്ധ്യക്ഷത വഹിച്ചു, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി പി എച്ച് ഫൈസൽ, എ സി അലി, എം.പി അബൂബക്കർ, പി.കെ ആസ്യ, സി.കെ ജാബിറലി എന്നിവർ പങ്കെടുത്തു. പുനരധിവാസ സമിതി ജില്ലാ കൺവീനർ നവാസ് പൈങ്ങോട്ടായി സ്വാഗതവും ഇവി അബ്ദുൽ ജലാൽ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *