August 9, 2026

കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
 

ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍, ലൈവ്‌സ്‌റ്റോക്ക്), ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയാത്ത, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന പേരില്‍ എടുത്ത 100/രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *