April 28, 2026

രോഗ പ്രതിരോധത്തിനും ആരോഗ്യ സുരക്ഷയ്ക്കുമായി തോണിച്ചാൽ ഇടവകയിൽ ‘ഏദൻ തോട്ടം ‘

0
IMG-20201027-WA0139.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരമെന്ന ലക്ഷ്യവുമായി തോണിച്ചാൽ ഇടവകയിൽ 'ഏദൻ തോട്ടം' പദ്ധതി തുടങ്ങി. ഇടവകയിലെ വീട്ടമ്മമാർക്കായാണ് അടുക്കള തോട്ടം പദ്ധതി നടപ്പാക്കുന്നത് . കമിലസ് സന്യാസ സഭയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും മികച്ച അടുക്കള തോട്ടത്തിന് സമ്മാനം നൽകും. ഫാ. ജിന്റോ തട്ടുപറമ്പിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃസംഘം ആനിമേറ്റർ സിസ്റ്റർ  ഷീന  എസ്.കെ.ഡി., പ്രസിഡന്റ്‌ റെനി താഴത്തുവാഴ, സെക്രട്ടറി റീന ഏറത്ത്, മേഖല സെക്രട്ടറി ജെസ്സി ആര്യപ്പള്ളി  എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *