June 16, 2026

വിവിധ പഠനോപകരണങ്ങളുടെ പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം നടത്തി

0
IMG-20201029-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്  2020-21 വർഷത്തെ വിദ്യഭ്യാസ പദ്ധതിയിൽ വിവിധ പഠനോപകരണങ്ങളുടെ വിതരണങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.തലപ്പുഴ ഗവ:യു .പി.സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ജെ.ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡൻ്റ് ഷൈമ മുരളീധരൻ, ക്ഷേമകാര്യ ചെയർപേഴ്സൺ കെ.ഷബിത തുടങ്ങിയവർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജി ജോൺസൺ, പി.ടി.എ.പ്രസിഡൻ്റ് പി.ബി.സിനു, വൈസ് പ്രസിഡൻ്റ് ടി.ടി.ഗിരീഷ്, റോജസ്മാർട്ടിൻ,സാജിത, പൈലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *