സാംസ്കാരിക നായകൻമാരുടെ മൗനം ദുരൂഹം : കെ.പി.സി.സി സംസ്കാര സഹിതി
കള്ളക്കടത്തിനും മയക്കുമരുന്ന് ,ഹവാല ഇടപാടുകള്‍ക്കും മുഖൃമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും,പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും ഇ.ഡി. പ്രതി ചേര്‍ത്ത് അറസറ്റ് ചെയ്ത് അന്വേഷണം വൃാപിപ്പിച്ചിട്ടും സി.പി.എമ്മും, ഇടത് ഭരണകൂടവും അകപ്പെട്ടിരിക്കുന്ന രാഷ്ടിയ ജീര്‍ണ്ണതക്കെതിരെ പ്രതികരിക്കാന്‍ സംസ്ക്കാരിക നായകര്‍ തയ്യാറാകാതിരിക്കുന്നത് കേരള സമൂഹത്തോടു ചെയ്യുന്ന വഞ്ചനയാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.സി.ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ഒ.ജെ മാത്യു, ആയിഷ പള്ളിയാൽ,ജോഷി കുരിക്കാട്ടിൽ എന്നിവർ സംസാരിച്ചു.





Leave a Reply