May 2, 2024

അംബേദ്കര്‍ ഗ്രാമം പദ്ധതി: വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

0


പട്ടികജാതി പട്ടികവര്‍ഗ്ഗ  കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനിയിലെ കുടിവെള്ള പദ്ധതികള്‍, ഭവന പുനരദ്ധാരണം, റോഡുകള്‍, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചാത്ത് പ്രസിഡന്റ് പി.തങ്കമണി, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ,് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. സക്കീന വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആസിക്ക ഭായി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എന്‍ പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *