മൊറോട്ടോറിയം കാലാവധി ആറ് മാസത്തേക്ക് നീട്ടി പലിശയിളവ് അനുവദിക്കണം: കോണ്‍ഗ്രസ്


Ad
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മൊറോട്ടോറിയം കാലാവധി നീട്ടി ആറ് മാസത്തേക്ക് നീട്ടി പലിശയിളവ് അനുവദിക്കണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക-കാര്‍ഷികേതര ലോണുകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ബാങ്കുകള്‍ നോട്ടീസ് അയക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയും, കാര്‍ഷികമേഖല സമ്പൂര്‍ണ തകര്‍ച്ചയെയും അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ അടിയന്തരമായി  മൊറോട്ടോറിയം കാലാവധി നീട്ടിയില്ലെങ്കില്‍ ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കും. ജില്ലയിലെ കാര്‍ഷികമേഖല ഒരുകാലത്തുമില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വന്യമൃഗശല്യം വര്‍ധിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാന മൂലം വിളനാശവുമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കി അധികൃതര്‍ ഇടപെടണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷനായിരുന്നു. അഡ്വ. ടി ജെ ഐസക്, പി പി ആലി, കെ വി പോക്കര്‍ഹാജി, ബിനുതോമസ്, ഉലഹന്നാല്‍ നീറന്താനം, മോയിന്‍ കടവന്‍, ഒ വി അപ്പച്ചന്‍, വിജയമ്മ ടീച്ചര്‍, ചിന്നമ്മ ജോസ്, പോള്‍സണ്‍ കൂവയ്ക്കല്‍, ജില്‍സണ്‍ തൂപ്പുംകര തുടങ്ങിയവര്‍ സംസാരിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *