ഐശ്വര്യ കേരള യാത്ര നാളെ വയനാട്ടിൽ


Ad
മാനന്തവാടി – സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ബുധനാഴ്ച ജില്ലയിൽ പര്യടനം നടത്തും.കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാനന്തവാടി ബ്ലോക്ക് ഓഫീസ് റോഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 10ന് യു.ഡി.എഫ്.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. യു.ഡി.എഫിൻ്റെ സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.വിവിധ മേഖലകളിലെ പ്രഗൽഭരരെ ചടങ്ങിൽ ആദരിക്കും. സ്വീകരണത്തിന് മുന്നോടിയായി മത സാമുദായിക സാംസ്ക്കാരിക വ്യവസായ മേഖലയിലുള്ളവരുമായി ചെന്നിത്തല ആശയ വിനിമയം നടത്തും. ജാഥയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യു.ഡി എഫ്.ചെയർമാൻ അഡ്വ.എൻ.കെ.വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ് കോ ഓഡിനേറ്റർ അഡ്വ.എം.വേണുഗോപാൽ അറിയിച്ചു. സ്വീകരണത്തിന് മുമ്പായി കെ.പി.സി.സി.സാംസ്ക്കാരിക സാഹിതിയുടെ കലാപരിപാടികളും അരങ്ങേറും. ജാഥയ്ക്ക് ബത്തേരിയിലും കൽപ്പറ്റയിലും സ്വീകരണം നൽകും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *