March 29, 2024

ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ശമ്പള നിരക്കിലെ അപാകതകൾ തിരുത്തണം

0
   

                                                                                                      9

  : സംസ്ഥാന ആരോഗ്യ വകുപ്പിലെ രണ്ടാം ഗ്രേഡ്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ ശുപാർശ ചെയ്ത തെറ്റായ ശമ്പള നിരക്കിലെ അപാകതകൾ അടിയന്തിരമായി  തിരുത്തണമെന്നും പുനഃപരിശോധിക്കണമെന്നും  കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷൻ   സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  രണ്ടാം ഗ്രേഡ്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 22200-48000 രൂപയായിരുന്ന ശമ്പളനിരക്ക് 31100-66800 രൂപയായി ശമ്പള കമ്മീഷൻ പുതുക്കി ശുപാർശ ചെയ്തിരിക്കുകയാണ്.  അതേസമയം സമാന തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്‌നീഷ്യൻ, റേഡിയോ ഗ്രാഫർ, ഫാർമസിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തുടങ്ങിയവരുടെ കഴിഞ്ഞ  ശമ്പള നിരക്ക് 22200-48000 ൽ നിന്നും 35600-75400 രൂപയായി ശമ്പള കമ്മീഷൻ വർധിപ്പിക്കുകയും ചെയ്തു.  വിദ്യാഭ്യാസ യോഗ്യതക്കൊപ്പം  പൊതുജാനാരോഗ്യരംഗത്തുള്ള  ഉത്തരവാദിത്വവും  നിപ്പ, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതി  മികച്ച സേവനം നടത്തുന്ന ജീവനക്കാരെ  ഒന്നടങ്കം അവഗണിക്കുന്ന  താഴ്ന്ന  ശമ്പള നിരക്കാണ്  രണ്ടാം ഗ്രേഡ്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക്   നിലവിൽ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്.  നേരത്തെ ഒരേ നിരക്കിൽ ശമ്പളം വാങ്ങിയവരെയാണ് കമ്മീഷൻ നിലവിലുള്ള വർദ്ധനവിൽ ഒരു കാരണവുമില്ലാതെ  ഉപേക്ഷിച്ചിരിക്കുന്നത്. 
പെർമനന്റ് കൺവയൻസ് അലവൻസ് നിരക്ക്  (പി.സി.എ.) 20 മുതൽ 30 രൂപ വർദ്ധനവ്  മാത്രമാണ് ശുപാർശ.  എല്ലാ ഫീൽഡ് വിഭാഗം ജീവനക്കാർക്കും  റിസ്ക് അലവൻസ് അനുവദിക്കുക, ഓഫീസ് വാടക,   യൂണിഫോമും അലവൻസും അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐ. മാരെ നിയമിക്കുക, ഏകീകൃത പൊതുജനാരോഗ്യ നിയമം  നടപ്പാക്കുക,   25 വർഷം സർവീസുള്ള എല്ലാ  ജീവനക്കാർക്കും പൂർണ്ണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തുക, സർക്കാരും പി.എസ് .സി.യും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള ഹെൽത്ത്ഇൻസ്പെക്ടർമാരെ ഒഴിവാക്കിക്കൊണ്ടുള്ള  സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കുക, തുടങ്ങിയവയും  ശമ്പള പരിഷ്ക്കരണ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടിരുന്നതായി  അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *