March 29, 2024

ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ് . 172 പേര്‍ക്ക് രോഗമുക്തി

0
. 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (2.02.21) 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 172 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23517 ആയി. 19953 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3421 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2775 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 29, വൈത്തിരി 24, കണിയാമ്പറ്റ 18, കല്‍പ്പറ്റ 17,  മാനന്തവാടി 16, പുല്‍പള്ളി 15, മൂപ്പൈനാട് 14, വെള്ളമുണ്ട 12, പൂതാടി 9, മേപ്പാടി, തവിഞ്ഞാല്‍  8 പേര്‍ വീതം, നെന്മേനി 7, നൂല്‍പ്പുഴ 6, പടിഞ്ഞാറത്തറ 5, കോട്ടത്തറ, തൊണ്ടര്‍നാട് 4  പേര്‍ വീതം, മുട്ടില്‍, പനമരം, തിരുനെല്ലി 3 പേര്‍ വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി  2 പേര്‍ വീതം, എടവക, മീനങ്ങാടി, പൊഴുതന, തരിയോട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്ത് നിന്നും വന്ന 2 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി, നെന്മേനി സ്വദേശികള്‍ എന്നിവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
 
*172 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികള്‍ 9, പുല്‍പള്ളി 5, പൊഴുതന പടിഞ്ഞാറത്തറ  4 വീതം, തവിഞ്ഞാല്‍ മാനന്തവാടി, വെള്ളമുണ്ട 3 പേര്‍ വീതം, മുട്ടില്‍, തരിയോട്, നൂല്‍പ്പുഴ, പനമരം, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി വെങ്ങപ്പള്ളി, അമ്പലവയല്‍, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, കോട്ടത്തറ 1 വീതം, കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 121 പേരുമാണ് രോഗമുക്തി നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *