ജില്ലാതല കയര്‍ ഭൂവസ്ത്ര സെമിനാർ നാളെ


Ad
 
വെര്‍ച്വല്‍ കയര്‍ കേരളയുടെ മുന്നോടിയായി കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കയര്‍ ഭൂവസ്ത്ര സെമിനാര്‍ ഇന്ന് (വെള്ളി) രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്  മരക്കാര്‍ മുഖ്യ പ്രഭാക്ഷണവും അവാര്‍ഡ് ദാനവും നടത്തും.
കയര്‍ വികസന ഡയറക്ടര്‍ ആന്‍ഡ് ഗ്രാമ വികസന കമ്മീഷണര്‍ വി.ആര്‍ വിനോദ് മുഖ്യ വിഷയാവതരണം നടത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍ ഭൂവസ്ത്രത്തിനുള്ള സാധ്യതകള്‍ എന്ന വിഷയത്തില്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.സി മജീദ്, കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ ആലപ്പുഴ കയര്‍ ജിയോ ടെക്സ്റ്റല്‍സ് ഫോംമാറ്റിംഗ്‌സ് ഇന്ത്യാ ലിമിറ്റഡ് പ്രോജ്ക്ട് കോ ഓര്‍ഡിനേറ്ററും എ.ജി മോഹനന്‍ തുടങ്ങിയവരും ക്ലാസുകള്‍ നയിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികളും ഉദ്യോഗസ്ഥരും  സെമിനാറില്‍ പങ്കെടുക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *