August 7, 2026

ഉന്നതി പ്രൊജക്റ്റില്‍ നൈപുണ്യ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി എടുക്കുന്ന കുടുംബങ്ങളെ വിദഗ്ധ തൊഴിലുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ഉന്നതി പ്രൊജക്ടില്‍ വിവിധ മേഖലയില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 100 പണി പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ള അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്.  സംസ്ഥാന തൊഴിലുറപ്പ് മിഷനും, സ്റ്റേറ്റ് റൂറല്‍ ലൈവ്ലി ഹുഡ് മിഷനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 70 ശതമാനം പ്ലേസ്മെന്റോട് കൂടി ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള കോഴ്സുകളും, സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സഹായകരമായ പുത്തൂര്‍വയല്‍ ആര്‍സിറ്റി, അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ കോഴ്സുകളിലുമാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ബ്ലോക്ക് പ്രോഗ്രാം ഓഫീസിലും ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫിസിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *