കാർഷിക മേഖലയിലെ വിജയികൾക്കും മാതൃകാ കർഷകർക്കും വയനാട് ജില്ലയുടെ ആദരം


Ad
കൽപ്പറ്റ: 
: സംസ്ഥാന  കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ജില്ലാതല കർഷക അവാർഡ് വിതരണവും സംസ്ഥാനതല ജേതാക്കൾക്കുള്ള  അനുമോദനവും ജൈവ പഞ്ചായത്ത് പ്രഖ്യാപനവും  നടത്തി.
 മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. 
സംസ്ഥാന സർക്കാർ കർഷകർക്ക് വേണ്ടി ഫലപ്രദമായ ഇടപെടൽ നടത്തുമ്പോൾ കേന്ദ്ര സർക്കാർ കർഷക വിരുദ്ധ സമീപനവുമായാണ് മുന്നോട്ട് പോകുന്നതെന്ന് എം.എൽ. എ പറഞ്ഞു. കർഷക ക്ഷേമ നിലവിൽ വരുന്നതോടെ താഴെ തട്ടിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും  അദ്ദേഹം പറഞ്ഞു.
മുട്ടിൽ ഗ്രാമ 
പഞ്ചയാത്ത് പ്രസിഡൻ്റ് നസീമ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ, ജില്ലാ പഞ്ചായത്ത് വികസന പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ തമ്പി , 
 പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിമോൻ കെ വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഡെപ്യുട്ടി ഡയറക്ടർമാരായ വി.ബിന്ദു സ്വാഗതവും  സിബി ടി. നീണ്ടിശ്ശേരി നന്ദിയും പറഞ്ഞു.
  
മികച്ച ജൈവ പഞ്ചായത്തിനുള്ള അവാർഡ് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിനും പൂതാടി ഗ്രാമപഞ്ചായത്തിനും  ലഭിച്ചു. മികച്ച കൊമേഴ്സ്യൽ നഴ്സറിക്കുള്ള സംസ്ഥാന  അവാർഡ് നേടിയ തറപ്പേൽ നഴ്സറി ഉടമ  ടി സി ജോൺ , മികച്ച ജൈവ കർഷകനുള്ള സംസ്ഥാന  അവാർഡ് നേടിയ ജോൺസൺ ഒ വിയ്ക്കും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള അവാർഡ് നേടിയ സർവോദയം യു.പി സ്കൂളിനും  മികച്ച കൃഷി  അസിസ്റ്റൻറ് ഉള്ള അവാർഡ്   അഷ്റഫ് വലിയപീടിയയിലും സംസ്ഥാന  ഹരിത മുദ്ര അവാർഡ് നേടിയ  ഷാജു പി ജെ ജെയിംസിനും
പുരസ്കാരങ്ങൾ സമ്മാനിച്ചു. 
 സംസ്ഥാന സർക്കാരിൻറെ പ്രത്യേക പുരസ്കാരം കുംഭാമ്മ,  മികച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉള്ള അവാർഡ് കൃഷി അസിസ്റ്റൻറ് ഡയറക്ടർമാരായ   കെ മമ്മൂട്ടി, ആർ  മണികണ്ഠൻ, സി.ജി ഗുണശേഖരൻ, കൃഷി ഓഫീസന്മാരായ റ്റി.പി പൗലോസ്‌, കെ.റ്റി.ശ്രീകാന്ത്, അനുപമ കൃഷണൻ , കൃഷി അസിസ്റ്റൻ്റ്മാരായ അഷറഫ് , പി കൃഷ്ണൻ ,വി.കെ സുഭാഷ്, എന്നിവർക്ക് ലഭിച്ചു.മികച്ച ജൈവ പഞ്ചായത്തിനുള്ള അവാർഡ് തൊണ്ടർനാട് പഞ്ചായത്തിനും മുപ്പെനാട് പഞ്ചായത്തിനും വെങ്ങപ്പള്ളി പഞ്ചായത്തിനും ലഭിച്ചു.മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ്  അദ്വൈത് ഹരീന്ദ്രനും, (ദ്വാരക എ യു പി സ്കൂൾ), ശിഗാ ലുബ്നയ്ക്കും (  കെ.എ.അസംപ്ഷൻ ഹൈസ്കൂൾ ) ലഭിച്ചു.
മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ജി.എൽ.പി.എസ്.
അമ്പുകുത്തി, ജി.എൽ.പി.എസ്.ആണ്ടൂർ, അമ്പലവയൽ,   ജി.എൽ.പി.എസ് ,കല്ലു കെണി സ്കൂളിനും ലഭിച്ചു.
മികച്ച അദ്ധ്യാപകനുള്ള അവാർഡ്, സി . ജിജി ജോർജ്,   സാനു പി.എസ്. റിനീഷ്.എൻ.എം, എന്നിവർക്കും പ്രധാന അദ്ധ്യാപകനുള്ള അവാർഡ് എസ് ജയശ്രീ, അബ്ദുൾ റസാഖ് എന്നിവർക്കും ലഭിച്ചു.
 മികച്ച പൊതുമേഖലാ സ്ഥാപനമായി സ്പെഷ്യൽ സബ് ജയിൽ, വൈത്തിരി,  ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ്, കൽപ്പറ്റ തിരഞ്ഞെടുത്തു. മികച്ച ഉദ്യോഗസ്ഥർക്കുള്ള അവർഡ് പൂതാടി കൃഷി ഓഫീസർ റ്റി.പി.പൗലോസിനും കെ.റ്റി.ശ്രീകാന്തിനും 
കൃഷി അസിസ്റ്റൻ്റ്,മൂപ്പൈനാട്അസിസ്റ്റൻറ് കൃഷി ഓഫീസ് പി കൃഷ്ണൻ, പടിഞ്ഞാറത്തറഅസിസ്റ്റൻ്റ് കൃഷി ഓഫീസർ
സുഭാഷ് വി.കെക്കും ലഭിച്ചു. മികച്ച കർഷകനുള്ള അവാർഡ് സി.കെ. പൈലി, മികച്ച ക്ലസ്റ്റർ ആയി ആലാറ്റിൽ വെജിറ്റബിൾ ക്ലസ്റ്ററിനും പുരസ്കാരം സമ്മാനിച്ചു. 
 .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *