April 27, 2024

ബഫർ സോണ്‍ പ്രഖ്യാപനം ജനദ്രോഹപരം – കെ.സി.വൈ.എം മാനന്തവാടി രൂപത

0
1612524452422.jpg
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്ററോളം ദൂരം പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചു കൊണ്ട്  പുറത്തിറക്കിയ കരടുവിജ്ഞാപനത്തിൽ കെസിവൈഎം മാനന്തവാടി രൂപതാ സമിതി അപലപിച്ചു. തികച്ചും യുക്തിഭദ്രമല്ലാത്ത  കേന്ദ്ര,  സംസ്ഥാന ഭരണാധികാരികളുടെ ഇത്തരം നടപടികളിൽ മലയോര ജനതയെക്കാപ്പം കെസിവൈഎം അതീവഖേദം പ്രകടിപ്പിച്ചു.
വന്യമൃഗങ്ങളുടെ കാടിറക്കവും, കാര്‍ഷികവിളകളുടെ  വിലയിടിവും,  വിളനാശവും, കാലാവസ്ഥാ വ്യതിയാനവും, കടക്കെണിയും മൂലം വേദനിക്കുന്ന മലയോര ജനതയക്ക് ബഫർ സോൺ പ്രഖ്യാപനം തികച്ചും ആശങ്കാജനകമാണെന്ന് രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു. മാത്രവുമല്ല, കാർഷിക മേഖലയിലും കെട്ടിട നിർമ്മാണമേഖലയിലും വൻ പ്രതിസന്ധികളാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നതെന്നും, അൻപത്തിയൊൻപതോളം  ജനവാസകേന്ദ്രങ്ങളെ ഈ വിജ്ഞാപനം പൂർണമായും ബാധിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിനെ ആസ്പദമാക്കി സമിതി വിലയിരുത്തി.
വയനാടൻ ജനതയെയും മലബാർ പ്രദേശത്തെയും കുടിയേറ്റ കർഷകരെയും ഒരു പോലെ ബാധിക്കുന്ന പ്രസ്തുത കരട് വിജ്ഞാപനം പിൻവലിച്ച് ജനങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കന്നില്ലെങ്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ യുവജനങ്ങളുടെ  നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ നടപടിക്ക് തുടക്കം കുറിക്കുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തില്‍ രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ,  വൈസ് പ്രസിഡണ്ട് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചു കുഴി, സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ,  ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ,കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, ആനിമേറ്റർ സി. സാലി CMC എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *