April 20, 2024

പട്ടയഭൂമിയിലെ മരം മുറിക്കരുതെന്ന ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി

0
 
സുൽത്താൻ ബത്തേരി: പട്ടയഭൂമിയിലെ ചന്ദനം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാമെന്ന സർക്കാർ ഉത്തരവ് പിൻവലിച്ച നടപടി പുനപരിശോധിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മരം മുറിക്കാമെന്ന  2017 ലെ റവന്യൂ  സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.ഇതിനെതിരെ കർഷക രോഷം ശക്തമായി.
1964ലെ കേരള ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ നട്ടുവളർത്തിയതും സ്വമേധയ ഉണ്ടായതുമായ ചന്ദനം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാനുള്ള അവകാശം കർഷകർക്ക് നൽകിക്കൊണ്ടാണ് ഉത്തരവിറക്കിയത്. ഇത് കർഷകർക്ക് അനുഗ്രഹമായിരുന്നു. ഉത്തരവ് ഇറങ്ങിയെങ്കിലും നടപ്പാക്കാൻ ആവശ്യമായ കാര്യക്ഷമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. അതിനിടെയാണ് തിരക്ക് പിടിച്ച് ഉത്തരവ് പിൻവലിച്ചത്. 
പഴയ  ഉത്തരവിന്റെ അടിസ്ഥാനത്തിൽ  മരം മുറിക്കാൻ അനുവാദം നൽകി തോട്ടങ്ങളിലെ മുറിക്കാറായ മരങ്ങൾ മുറിക്കുന്നതിനുള്ള അനുവാദം നൽകണമെന്നാണ് ആവശ്യം.
കടക്കെണിയിൽ നിന്നും ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ മരം മുറി ക്കാമെന്നുള്ള ഉത്തരവ് കർഷകർക്ക്  സഹായകമായിരുന്നു. ഉത്തരവിന്റെ അടി സ്ഥാനത്തിൽ നിരവധിയിടങ്ങളിൽ മരങ്ങൾ മുറിച്ചിടുകയും ചെയ്തു.പരിസ്ഥിതി വാദികൾ രംഗത്തുവന്ന് കർഷകരുടെ നീക്കത്തെ   തടസപ്പെടുത്തി, . കാർഷിക മേഖലയിൽ  തടയിടാനുള്ള പതിവ് ശ്രമം നട ത്തുന്നതായി ആരോപണം ഉണ്ട്.  . മുറിച്ചിട്ട മരങ്ങൾ കയറ്റിപ്പോകുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ ഉത്തരവ് പിൻവലിച്ച  നടപടി സർക്കാർ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ കർഷകരെ ഇത്   സാരമായി ബാധിച്ചു.  
 ഇതിനെതിരെ പ്രതിഷേധം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.  വീട് നിർമ്മാണത്തിനടക്കം സ്വന്തം ആവശ്യങ്ങൾക്കും മരം മുറിക്കുന്നത് ഇതോടെ നിലച്ചു. ഉൽപ്പന്നങ്ങളുടെ  വിലയിടിവും,  കാലാവസ്ഥ പ്രതികൂലമായതുമെല്ലാം കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ 
മരം മുറിക്കാമെന്നുള്ള ഉത്തരവ്
ഒരു  പരിധിവരെ കർഷകരെ താങ്ങി
നിർത്തുന്നതായിരുന്നു. 
കർഷകരെ ബുദ്ധിമുട്ടിക്കുന്ന പുതിയ ഉത്തരവ് പിൻവലിച്ച്  2017ലെ ഉത്തരവ് നിലനിർ ത്തണമെന്നാണ് കർഷകരുടെ ആവശ്യം 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *