പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റും പൾസ് എമർജൻസി അംഗങ്ങളും


Ad
പൊഴുതന: 
സുഗന്ധഗിരി മുതൽ പെരിങ്കോട വരെ റോഡിനു ഇരു വശവുമുള്ള പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റ് വേസ്‌റ്റുകളും വൃത്തിയാക്കി പൾസ് എമർജൻസി കേരള പൊഴുതന യൂണിറ്റ്.  പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പരിപാടി  ഉദ്ഘാടനം ചെയ്തു. വൃത്തിയാക്കലിൻ്റെ
തുടക്കം മുതൽ അവസാനം വരെയും പഞ്ചായത്ത്  പ്രസിഡൻ്റും  പൾസ് എമർജൻസി അംഗങ്ങളുടെ കൂടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി . പൊഴുതന പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ പ്രവർത്തനം വളരെ നല്ല രീതിയിൽ തന്നെ നടപ്പിലാക്കിയെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്വമേധയാ ഏറ്റെടുത്തു നടത്തുന്ന പൾസർ എമർജൻസി അംഗങ്ങൾ അഭിനന്ദനാർഹമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു. പൾസ് എമർജൻസി കേരള  പ്രസിഡന്റ് ബഷീർ, സെക്രട്ടറി  സലീം, ട്രഷറർ ആനന്ദൻ കൽപ്പറ്റ, യൂനുസ് ചുണ്ട എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ ഹനീഫ, റഫീഖ്,  ഷക്കീർ, ജാഫർ, സലീം പാറോളി, ഷെമീർ, ഷഫീക്, റാഷിദ്, ഇർഷാദ്, മുബഷിർ, സവാദ്, ജംഷീർ,ഉണ്ണി, തൊയ്യിബ്, എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *