ബഫര്‍ സോണ്‍ : ഗ്രാമ സഭകള്‍ക്ക് വന സംരക്ഷണത്തില്‍ കൂടുതല്‍ അധികാരം നല്‍കണം: കേരള മുസ്ലിം ജമാഅത്ത്


Ad
കല്‍പ്പറ്റ: നിര്‍ദ്ദിഷ്ട ബഫര്‍ സോണ്‍ മേഖലകളിലെ ഗ്രാമ സഭകള്‍ക്ക് വന സംരകഷണ വിഷയത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന്  കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ക്യാബിനറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ വയനാട് പോലുള്ള മലയോര പ്രദേശങ്ങളില്‍ ഉണ്ടായ വലിയ തോതിലുള്ള ജനവാസത്തിന്‍റെ സ്വഭാവത്തിനനുസരിച്ച് വനാതിര്‍ത്തികള്‍ പുനര്‍ നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
വനത്തെയും വന്യമൃഗങ്ങളെയും മനുഷ്യരെയും പരസ്പരം ശത്രുതയില്‍ നിര്‍ത്തുന്ന സമീപനം ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പാരിസ്ഥിക സംരക്ഷണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും. വനാതിര്‍ത്തികളില്‍ ജീവിക്കുന്ന മനുഷ്യരെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള തദ്ദേശീയമായ സമീപനങ്ങള്‍ക്കേ സുസ്ഥിരമായ വന സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂവെന്നും ക്യാബിനറ്റ് അഭിപ്രായപ്പെട്ടു.
പ്രാദേശികമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇതില്‍ അന്തിമ തീരുമാനം എടുക്കാവൂ. ഈ കാര്യങ്ങള്‍ വിശദമാക്കി കൊണ്ടുള്ള സമഗ്രമായ ഒരു രേഖ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മുസ്ലിം ജമാഅത്ത് കൈമാറും. യോഗത്തില്‍ കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പുതിയ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ പ്രകടനം നടത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *