June 12, 2026

നിയമസഭാ തിരഞ്ഞെടുപ്പ് : ബൂത്ത് തല ഒരുക്കമായി എ.ഐ. സി.സി.യുടെ വൺ പേജ് വൺ ഫാമിലി പരിപാടി.

0
1613050843038.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിയമസഭാ തിരഞ്ഞെടുപ്പ് : ബൂത്ത് തല ഒരുക്കമായി എ.ഐ. സി.സി.യുടെ വൺ പേജ് വൺ ഫാമിലി പരിപാടി.

മാനന്തവാടി: നിയമ സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഭാരവാഹികളെയും പ്രവർത്തകരെയും സജ്ജമാക്കുന്നതിന്  അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കേരളത്തിൽ നടത്തുന്ന വൺ പേജ് വൺ ഫാമിലി പരിപാടിക്ക് വയനാട്ടിൽ തുടക്കമായി. മാനന്തവാടി നിയോജക മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. ബൂത്ത് പ്രസിഡണ്ടുമാർക്കുള്ള ഏകദിന ശില്പശാലയിൽ എ.ഐ. സി.സി., കെ.പി. സി.സി ഭാരവാഹികളും  പ്രാദേശിക നേതാക്കളും പാർട്ടി നിരീക്ഷകരും ഇതിൽ പങ്കെടുത്തു.  എ.ഐ. സി.സി. സെക്രട്ടറി  പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു. 
എ.ഐ.സി.സി. കോഡിനേറ്റർ ബിജു ശിവരാമൻ്റെ നേതൃത്വത്തിലാണ് ശിൽപ്പശാല നടന്നത്. 
കെ.പി. സി.സി. വൈസ് പ്രസിഡണ്ട് കെ.സി. റോസക്കുട്ടി ടീച്ചർ, കെ.പി. സി.സി ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി, നേതാക്കളായ കുഞ്ഞിമുഹമ്മദ്,  വി.ബാബുരാജ്, വി.കെ. സുധാകരൻ,
 കെ.എൽ. പൗലോസ്, കെ.കെ. അബ്രാഹം, അഡ്വ.ശ്രീകാന്ത് പട്ടയൻ, സി.  എം.ജി. ബിജു,  സി.അബ്ദുൾ അഷ്റഫ് , വി.വി. നാരായണ വാര്യർ, എച്ച്.ബി. പ്രദീപ് മാസ്റ്റർ , ജിൽസൺ തുപ്പും കര ,ഡെന്നിസൺ കണിയാരം തുടങ്ങിയവർ  പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news