May 17, 2026

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.  
ദേശീയപാത 766 ൻ്റെ പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍ നിന്ന് നാടുകാണി ചുരംവഴിയും പോകണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു.   കെ.എസ്.ആര്‍.ടി.സി. മിനി ബസുകള്‍ സർവീസ് നടത്തും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *