ശ്രീലാൽ മാസ്റ്ററുടെ നിര്യാണം തീരാനഷ്ടമെന്ന് കെ.പി .എസ്.ടി.എ : രാഹുൽ ഗാന്ധി എം.പി.യും അനുശോചിച്ചു.


Ad
ശ്രീലാൽ മാസ്റ്ററുടെ നിര്യാണം സംഘടനക്ക് തീരാനഷ്ടം – കെ.പി .എസ്.ടി.എ.
കൽപറ്റ: അച്ചൂർ ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദി അദ്ധ്യാപകൻ കെ.ശ്രീലാലിൻ്റെ നിര്യാണത്തിൽ കെ.പി.എസ്ടിഎ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ജില്ല കമ്മിറ്റി അംഗവും കലാസാംസ്കാരിക വിഭാഗം കൺവീനറുമെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സേവനങ്ങൾ സംഘടനക്ക് മുതൽകൂട്ടായിരുന്നു. വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്നഅദ്ദേഹത്തിൻ്റെ വേർപാട് സംഘടനയോടൊപ്പം വിദ്ധ്യാർത്ഥികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അനുശോചന യോഗത്തിൽ ജില്ല പ്രസിഡൻ്റ് സെബാസറ്റ്യൻ പാലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, നിർവാഹക സമിതി അംഗങ്ങളായ ഗിരിഷ് കുമാർ പി.എസ്, സുരേഷ് ബാബു വാള ൽ, ജില്ല സെക്രട്ടറി എംവി രാജൻ, എം യു.ഉലഹന്നാൻ, കെ.ജി ജോൺസൺ, അബ്രാഹം മാത്യു, പ്രദീപ്കുമാർ എം, ഷാജു ജോൺ, ജോസ് മാത്യു, സുനിൽകുമാർ എം എസ്, ആൽഫ്രഡ് ഫ്രഡി, ബിജു' എം.ജി, രാമചന്ദ്രൻ എം കെ എന്നിവർ പ്രസംഗിച്ചു.
കെ.ശ്രീലാലിൻ്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എം.പി. അനുശോചനമറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *