April 19, 2024

വയനാട് മെഡിക്കൽ കോളേജ് ഒരു മിഥ്യാ സങ്കല്പമല്ല : ഒ ആർ കേളു എം.എൽ.എ

0
Img 20210213 Wa0229.jpg
ഒട്ടേറെ ആശങ്കകളും ചോദ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തീപ്പൊരി വളർത്തിക്കൊണ്ട് വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തി ആരംഭം 2021 ഫെബ്രുവരി 14 ന് മാനന്തവാടി വച്ച് നടക്കുകയാണ് . ഈ വിഷയത്തിൽ മാനന്തവാടി എം എൽ എ  ഒ ആർ കേളുവുമായി  നടത്തിയ സമ്പൂർണ്ണ അഭിമുഖം
*തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ* 
Q : കേരള ഗവൺമെൻറിൻറെ അറിയിപ്പ് പ്രകാരം വയനാട് മെഡിക്കൽ കോളേജ്  മാനന്തവാടിയിൽ പ്രഖ്യാപിതമാവുകയാണ് …. ഈ സംരംഭത്തിന്റെ പ്രാരംഭകാലത്തെ സ്ഥലം എംഎൽഎ എന്ന നിലയിൽ എന്താണ് ജനങ്ങളോട് പറയാനുള്ളത് ?
Ans : എംഎൽഎ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പൊതുജനങ്ങളോട് പറയട്ടെ , ജില്ലയ്ക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് എന്ന ആഗ്രഹം ഒരു താല്പര്യം വയനാട്ടുകാർ പതിറ്റാണ്ടുകളായി വെച്ചു പുലർത്തി പോരുന്ന ഒരു കാര്യമാണ്.അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ട് .രണ്ടാമത്തെ കാര്യം : വയനാട് മണ്ണിലെ ജനങ്ങൾ ഇത്രയുംകാലം വലിയ വലിയ ആരോഗ്യ പ്രതിസന്ധികൾ വരുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ആശ്രയിച്ചിരുന്നത് .ആ പ്രതിസന്ധിക്ക് വയനാട് മെഡിക്കൽ കോളേജ് നിലവിൽ വരുന്നതോടുകൂടി ഒരു പരിസമാപ്തി ഉണ്ടാകുന്നു .ജനങ്ങളുടെ പ്രയാസങ്ങൾ കുറയുന്നു.അതുകൊണ്ട് കൊണ്ട് വരും ഭാവിയിൽ തന്നെ നമ്മുടെ വയനാട് ജില്ലയിലെ മെഡിക്കൽ കോളേജ് പൂർണ സജ്ജമായ രീതിയിൽ പ്രവർത്തിക്കുന്ന അതിനുള്ള സാഹചര്യങ്ങൾ ജനങ്ങളും മറ്റുജനപ്രതിനിധികളും ഒരുക്കി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Q . ഇത് വെറും ഒരു പ്രവർത്തി ഉദ്ഘാടനം ആണ് പ്രഖ്യാപനമാണ് ,സമ്പൂർണമായി പണിതീർന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനമല്ല എണ്ണ അവബോധം ജനങ്ങൾക്കിടയിൽ ഇനിയും എത്തിച്ചേർന്നിട്ടില്ല എന്ന് തോന്നുന്നല്ലോ ? .മാനന്തവാടി ജില്ലാ ആശുപത്രിയിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവാണെന്നും വൈകുന്നേരം ഒരു പ്രത്യേക സമയം കഴിഞ്ഞാൽ പിന്നെ ശൗചാലയത്തിൽ  ഉപയോഗിക്കാനുള്ള വെള്ളം പോലും കിട്ടാനില്ല എന്നും പരാതി ഉയർന്നു കേൾക്കുന്നുണ്ടല്ലോ?
Ans :അത് മാനന്തവാടി ആശുപത്രിയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് അറിയാത്തവരും പഴയ അവസ്ഥയെ മനസ്സിൽ വെച്ച് ചിന്തിച്ച് ഇപ്പോൾ അങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവരും ഉന്നയിക്കുന്ന ആരോപണം ആയിട്ട് മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ .പക്ഷേ ഇന്ന് മാനന്തവാടി ഗവ:  ആശുപത്രിയിൽ ഒന്ന് കയറി നോക്കിയാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും ആധുനിക രീതിയിലുള്ള പ്രസവവാർഡ് തന്നെയാണ് ലക്ഷ്യ എന്ന പേരിൽ സജ്ജീകരിച്ചിട്ടുള്ളത് .കുട്ടികളുടെ വാർഡും സമ്പൂർണമായി ആധുനിക രീതിയിൽ തന്നെ ഒരുക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മണ്ഡപ ടി ഗവൺമെൻറ് ആശുപത്രിയിലേക്ക് ആവശ്യമുള്ള ഓക്സിജൻ ഇവിടെ നിന്ന് തന്നെ നിർമ്മിക്കുന്നു.കാർഡിയോളജി ലാബ് സംവിധാനത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നു .നേരത്തെ കേവലം നാല് കിടക്കകൾ മാത്രമുള്ള ഐസിയു സംവിധാനത്തിൽ ഇപ്പോൾ 25 കിടക്കകൾ ഉണ്ട് .ഐസിയു സജ്ജീകരണം സമ്പൂർണമായും ആധുനികരീതിയിൽ തന്നെ നടന്നു കഴിഞ്ഞു.ഒരുപാട് പേർക്ക് ഒരുമിച്ച് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഇപ്പോൾ ഇവിടെ നിലവിൽ വന്നു കഴിഞ്ഞു.ഇന്റർസി വ് കെയർ യൂണിറ്റ് അടങ്ങിയിട്ടുള്ള ഒരു അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് എംഎൽഎ തന്നെ അനുവദിച്ചു കൊടുക്കുകയും  2021 ഫെബ്രുവരി 14ന് ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് അതിൻറെ ഔപചാരിക പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും . ഇത്രയും സൗകര്യങ്ങൾ ഒക്കെ മാനന്തവാടി ഗവൺമെൻറ് ആശുപത്രിയിൽ വന്നിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ അവൾ കാര്യമായി അത് അറിഞ്ഞതായി കാണുന്നില്ല . 
Q.മാധ്യമങ്ങൾ ആരും തന്നെ ഇതൊന്നും അന്വേഷിച്ച് അറിയാൻ താല്പര്യപ്പെടുന്നില്ല എന്നാണോ പറഞ്ഞു വരുന്നത് ?
Ans. പ്രമുഖ  മാധ്യമങ്ങൾക്ക് ഇത്തരം കാര്യങ്ങൾ പോലും ജനങ്ങളെ അറിയിക്കുന്നതിനുള്ള ശ്രദ്ധയും ജാഗ്രതയും ഈയിടെയായി ഒരല്പം കുറവായി കാണപ്പെടുന്നു .നിലവിൽ ഇപ്പോൾ മാനന്തവാടി ഗവൺമെൻറ് ആശുപത്രിയിൽ എട്ടു നിലകളുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൻറെ നിർമ്മാണം ത്വരിത ഗതിയിൽ പുരോഗമിക്കുന്നു കൊണ്ടിരിക്കുകയാണ് .ഇപ്പോൾ പഴയ ജില്ലാ ആശുപത്രി അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം .ഈയൊരു അഞ്ചുവർഷം കൊണ്ട് മാനന്തവാടി ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറിപ്പോയിരിക്കുന്നു. 
Q :നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി കോവിട് ആശുപത്രി ആണല്ലോ ? ഈയൊരു അവസ്ഥയിൽ നിന്ന് എപ്പോഴാണ്  ആശുപത്രിയ്ക്ക് ഒരു  മുക്തി ഉണ്ടാവുക ?
Ans : സമ്പൂർണ്ണ കോവി ഡ് ആശുപത്രി എന്ന സംവിധാനം 2021 ഫെബ്രുവരി പതിനാലിന് മാറുകയാണ്.അതോടുകൂടി ആശുപത്രി അതോടുകൂടി ഈ ആശുപത്രി അറിയപ്പെടുവാൻ  പോകുന്നത് വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി എന്ന പേരിലാണ്.മറ്റു മെഡിക്കൽ കോളേജുകളിൽ കോവിഡിനു ഏതുരീതിയിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുവോ അതേ ഗൗരവത്തിൽ അതേപോലെ മികച്ച രീതിയിൽ ഇവിടെ കോവിഡിന് ചികിത്സ തുടരുക തന്നെ ചെയ്യും.
Q :പൊതുവേ ഇടതുപക്ഷസർക്കാർ ഭരണം കാര്യങ്ങളും പ്രവർത്തനങ്ങളും അനുഷ്ഠിച്ചു പോരുന്നത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ രീതി ആണ് എന്ന് ഇതുവരെയുള്ള കാര്യങ്ങളിലൂടെ അറിയുവാൻ സാധിച്ചിട്ടുണ്ട്.പ്ലാനിങ് ,ഓർഗനൈസിംഗ്, അനാലിസിസ്, ഇൻറർപ്രട്ടേഷൻ ,ഇങ്ങനെ പടിപടിയായ രീതികളിലൂടെ തന്നെയാണ് പദ്ധതികൾ നടപ്പിലാക്കി പോന്നത്.പക്ഷേ ഈ വയനാട് മെഡിക്കൽ കോളേജിൻറെ കാര്യത്തിൽ മാത്രം എന്തോ ഒരു എടുത്തുചാട്ടം സംഭവിച്ചതുപോലെ തോന്നുന്നല്ലോ ?
Ans : എടുത്തുചാട്ടം ഒന്നുമില്ല , പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാർ നിലവിൽ വന്ന കാലം മുതൽ തന്നെ വയനാട് മെഡിക്കൽ കോളേജിന് വേണ്ടി വിവിധ ശ്രമങ്ങളും നടപടികളും തുടർന്നു കൊണ്ടു പോവുകയായിരുന്നല്ലോ ?.ആദ്യം കൽപ്പറ്റയിലെ മടക്കിമല എന്ന പ്രദേശത്ത് വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചു.  പക്ഷേ 2018 ലെ പ്രളയകാലത്ത് ഉണ്ടായ ചില പ്രതിഭാസങ്ങൾ കാരണം  മടക്കിമല പ്രദേശം പരിസ്ഥിതിലോല ഭാഗമായി പ്രഖ്യാപിക്കപ്പെടുകയും നമ്മുടെ ജിയോളജിക്കൽ അനലൈസിംഗ് ടീം  അവിടെ ഇത്തരം നിർമാണ പ്രവർത്തികൾ നടത്താൻ സാധ്യമല്ല എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. അതിനുശേഷം ശേഷം മറ്റൊരു ഓപ്ഷൻ എന്ന നിലയിൽ വൈത്തിരി ചേലോട് ഉള്ള ഒരു എസ്റ്റേറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുകയും അതേസമയംതന്നെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഗവൺമെൻറിന് വിട്ടുകൊടുക്കാൻ അവിടെയുള്ള മാനേജ്മെൻറ് താല്പര്യം പ്രകടിപ്പിക്കുകയും അവരുടെ ചില ഡിമാൻഡുകളും ആശയങ്ങളും ജന പക്ഷത്തേക്ക് ചേർത്തു പിടിക്കാൻ സാധ്യമല്ലാത്തതിനാൽ അതും നടക്കാതെ പോവുകയും ചെയ്തു.ഇങ്ങനെ മൂന്ന് സ്റ്റെപ്പുകൾ കഴിയുമ്പോഴേക്കും സമയം കുറച്ചു വൈകിപ്പോയി എന്നുള്ളത് സത്യമാണ്.എങ്കിലും ഇതൊരു വൈകിയവേളയിൽ അല്ല എന്ന ഉത്തമബോധ്യത്തോടെ നാലാം സ്റ്റെപ്പ് ആയി വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
Q : അതായത് നിലവിലുള്ള മാനന്തവാടി ഗവൺമെൻറ് ആശുപത്രിയുടെ സൂപ്രണ്ട് ഓഫീസ് മെഡിക്കൽ കോളേജിൻറെ ഓഫീസ് ആയി പ്രവർത്തിക്കും. പുതിയ കെട്ടിടം വരുമ്പോൾ  അനുയോജ്യമായ ഓഫീസ് മാറ്റം ഉണ്ടാകും എന്നാണോ ഉദ്ദേശിക്കുന്നത് ? 
Ans : ആദ്യം താൽക്കാലികം എന്ന രീതിയിൽ മാനന്തവാടി ഗവൺമെൻറ് ആശുപത്രിയിൽ വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കുകയും വയനാട് മെഡിക്കൽ കോളേജിന് സ്വന്തമായ കെട്ടിടം വരുമ്പോൾ അങ്ങോട്ടേക്ക് പ്രവർത്തനം ഷിഫ്റ്റ് ചെയ്യുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Q : ബോയ്സ് ടൗണിൽ നിലവിലുള്ള ആരോഗ്യ വകുപ്പിൻറെ സ്വന്തമായ സ്ഥലം ഫിറ്റ്നസ് കൊണ്ടും കൊണ്ടും മറ്റ് വിശാലത കൊണ്ടുമെല്ലാം വയനാട് മെഡിക്കൽ കോളേജിന് അനുയോജ്യമാണ് എന്ന് പറഞ്ഞു കേൾക്കുന്നുണ്ടല്ലോ ?
Q : മാനന്തവാടി ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന് 65 ഏക്കർ സ്ഥലം ആണ് ഉള്ളത്.കേരള ഗവൺമെൻറും ആരോഗ്യവകുപ്പും ആ സ്ഥലത്ത് ഫിറ്റ്നസ് സംബന്ധമായ പരിശോധന നടത്താൻ ഉത്തരവ് ഇട്ടിട്ടുണ്ട്.അതുപ്രകാരം വയനാട് ജില്ലാ കലക്ടർറ,വന്യൂ ഉദ്യോഗസ്ഥർ,പിഡബ്ല്യുഡി ,സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് ,എന്നീ ടീമുകൾ അവിടെയെത്തി വിശദമായ പരിശോധന നടത്തുകയും ആ സ്ഥലം എല്ലാ അർത്ഥത്തിലും മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തികൾക്ക് അനുയോജ്യം തന്നെയാണ് എന്ന് ഒരു ആശങ്കയും അല്ലാതെ സർട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട് .അതുകൊണ്ടുതന്നെ 2021 ഫെബ്രുവരി 14 ആം തീയതി ബഹുമാനപ്പെട്ട മന്ത്രി തന്നെ ആ സ്ഥലത്ത് ഒരു ലബോറട്ടറി ഇൻസ്റ്റിറ്റ്യൂട്ട് നുള്ള ശിലാസ്ഥാപനകർമം നിർവ്വഹിക്കുവാനും തീരുമാനം ആയിട്ടുണ്ട്.
Q : പുതിയ ഡോക്ടർമാർ എത്തി കഴിഞ്ഞുവോ ? സൂപ്രണ്ട് പഴയ ആൾ തന്നെ ആയിരിക്കുമോ ? പുതിയ നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറായി കഴിഞ്ഞുവോ ?
Ans : ക്യാബിനറ്റ് തീരുമാനപ്രകാരം 150 ഓളം ജീവനക്കാരെ മെഡിക്കൽകോളേജ് ആവശ്യത്തിലേക്കായി നിയമിക്കാനുള്ള ലിസ്റ്റ് തയ്യാറായി കഴിഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Q : ഇതിൽ നിലവിലുള്ളവർ എത്ര ?പുതിയ ജീവനക്കാർ എത്ര ?സ്ഥലംമാറി വരുന്നവർ എത്ര ?
Ans : അതിനെ കുറിച്ചുള്ള ധാരണ ഏതാനും മണിക്കൂറുകൾക്കകം സ്ഥലം എംഎൽഎ എന്ന നിലയിൽ കൈവശം എത്തിച്ചേരും എന്ന് ഉറപ്പുണ്ട് .
Q : നിലവിൽ മാനന്തവാടി ഗവൺമെൻറ് ആശുപത്രി ഒരു റഫറൽ ആശുപത്രി ആണ് . ഈ നിലയിൽ നിന്ന് ആശുപത്രി കൈവിട്ടു പോവുകയും മെഡിക്കൽ കോളേജ് എന്ന നിലയിൽ അറിയപ്പെടാൻ പോവുകയും ചെയ്യുന്നു.ഇതിൻറെ റഫറൽ ആശുപത്രി ഏതായിരിക്കും ?
Ans : മറ്റു റഫറൽ ആശുപത്രികൾ വേണം എന്ന നിലയിൽ മാനന്തവാടി മണ്ഡലത്തിൽ അതിന് അനുയോജ്യമായ ആശുപത്രി നിലവിലില്ലാത്തതിനാൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ ബത്തേരി ജനറൽ ഹോസ്പിറ്റൽ എന്നിവയൊക്കെ റഫറൽ ആശുപത്രികൾ ആയി പരിഗണിക്കാവുന്നതാണ്.
Q : ആശങ്കപ്പെടാൻ ഒന്നുമില്ല എന്ന് തന്നെയാണോ അങ്ങ് ഉറപ്പിച്ചു പറയുന്നത് ?
Ans: അഭ്യൂഹങ്ങൾ പോലെ ആശങ്കപ്പെടാൻ ഒന്നും തന്നെ ഇല്ല . എല്ലാം സുതാര്യമാണ് .ഇത് കേരള ഗവൺമെൻറിൻറെ ക്യാബിനറ്റ് തീരുമാനം ആണ് .നേരത്തെ സൂചിപ്പിച്ചതുപോലെ പരിശോധനകളെല്ലാം നാം നൂറുശതമാനം തൃപ്തികരമായി പ്രഖ്യാപിക്കപ്പെട്ടത് ആണ് . കൂടാതെ വയനാട് ജില്ലയിലെ സാധാരണ ജനങ്ങളുടെ വികാരം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഈ ഒരു നിലപാടിൽ ഗവൺമെൻറ് എത്തിച്ചേർന്നിരിക്കുന്നത്. 
Q : ഭരണത്തുടർച്ചയ്ക്ക് വേണ്ടിയുള്ള ഒരു ഗിമ്മിക്ക് മാത്രമാണ് ഇത് എന്ന പ്രതിപക്ഷ ആരോപണം ഉണ്ടല്ലോ ? അതായത് കൽപ്പറ്റ എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ നഞ്ചൻകോട് റെയിൽവേ ക്ക് വേണ്ടി നൂറു കോടി രൂപ പാസാക്കിയിരിക്കുന്നു ? മാനന്തവാടി എംഎൽഎയായ അങ്ങ് മെഡിക്കൽ കോളേജിന് വേണ്ടി ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നു . ഇതൊക്കെ ഒക്കെ പ്രാവർത്തികമാക്കണമെങ്കിൽ തീർച്ചയായും ഭരണത്തുടർച്ച വേണമല്ലോ ? ഇതിനുവേണ്ടി ഇടതുപക്ഷത്തെ ഒരിക്കൽകൂടി ഭരണത്തിൽ ഏറ്റുക എന്നാണ് നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് എന്ന പ്രതിപക്ഷ ആരോപണം ഉണ്ടല്ലോ ?
Ans : കേരളത്തിൻറെ ഇതുവരെയുള്ള സ്ഥിതി അനുസരിച്ച് ഓരോ തവണ അധികാരത്തിലേറിയ എൽഡിഎഫ് യുഡിഎഫ് ഗവൺമെൻറ് ഭരണത്തുടർച്ച ആഗ്രഹിച്ചിട്ടും അതിനുവേണ്ടി ശ്രമിച്ചിട്ടുമുണ്ട് .അഞ്ചുവർഷം മുമ്പുള്ള ഉമ്മൻചാണ്ടി സാറിൻറെ നേതൃത്വത്തിലുള്ള ഗവൺമെൻറ് ഭരണത്തുടർച്ച ചർച്ച ആവശ്യപ്പെട്ടുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിനെ  നേരിട്ടത് . മാറി മാറി വരുന്ന ഗവൺമെൻ റുകൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. 
Q : വയനാട് മെഡിക്കൽ കോളേജ് എന്ന വാക്ക് ഈ നിമിഷം മുതൽ ഞാൻ ഉപയോഗിച്ച് തുടങ്ങട്ടെ. മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ഇപ്പോൾ പരിതാപകരമായ അവസ്ഥയിലാണ്.മിനിമം 18 മീറ്റർ വീതി ആവശ്യമുള്ളിടത്ത് ആറ് മീറ്റർ വീതി മാത്രമാണ് റോഡിന് ഉള്ളത്.അതിനൊക്കെ ഉള്ള സ്ഥലം അക്വയർ ചെയ്യുക വീതി കൂട്ടുക . കഴിഞ്ഞദിവസം മൈസൂർ റോഡ് ജംഗ്ഷനിൽ നടന്നത് പോലെയുള്ള ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങൾ ഇതിനു വേണ്ടി ചെയ്യേണ്ടതല്ലേ ?
Ans :താങ്കൾ എന്നോട് സംസാരിക്കുന്ന ഈ നിമിഷത്തിന് ഒരു മണിക്കൂർ മുമ്പ് ഞാൻ വയനാട് മെഡിക്കൽ കോളേജ് വരാൻ പോകുന്ന മാനന്തവാടി ഗവൺമെൻറ് ആശുപത്രി സന്ദർശിക്കുകയും അവിടെ ആശുപത്രിയുടെ മുൻഭാഗത്ത് തന്നെ നമുക്ക് വികസനത്തിനുള്ള ഒരുപാട് സ്ഥലങ്ങൾ നിലവിലുണ്ട് എന്ന് പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.നിലവിൽ ഇതിനായി വകയിരുത്തിയതിൽ പെട്ട ഫണ്ട് ഒന്നുമില്ലെങ്കിലും എത്രയും പെട്ടെന്ന് ലഭ്യമാകുന്ന ഫണ്ട് സ്വരൂപിച്ച് മേൽപ്പറഞ്ഞ പ്രവർത്തികൾക്ക് ഉള്ള നടപടികൾ ചെയ്യുന്നതാണെന്ന് ഉറപ്പുതരുന്നു.ഇത് വളരെ ലളിതമായ ഒരു കാര്യമാണ് .പാർക്കിംഗ് ഏരിയ അടക്കമുള്ള നിർമ്മാണ പ്രവർത്തികൾ നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത് .
Q : ബഹുമാനപ്പെട്ട വയനാട് എംപി ശ്രീ : രാഹുൽ ഗാന്ധിയുടെ വയനാട് മെഡിക്കൽ കോളജ് വിഷയത്തിലുള്ള നിലപാട് എന്താണ് ? അദ്ദേഹം ഇതിനെ അനുകൂലിക്കുകയാണോ എതിർക്കുകയാണോ  ചെയ്യുന്നത് ?
Ans : അദ്ദേഹത്തിൻറെ എതിർക്കുന്നത് ആയിട്ടുള്ള പ്രസ്താവനകൾ ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല . ഉത്തരവാദിത്തപ്പെട്ട മണ്ഡലം ജനപ്രതിനിധി എന്ന നിലയിൽ അതുകൊണ്ടുതന്നെ അദ്ദേഹം കേരള ഗവൺമെൻറ് ഒപ്പമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തിൻറെ എല്ലാവിധ സഹകരണങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു
Q :  ഇവിടെ ഇപ്പോൾ എത്ര ആംബുലൻസുകൾ ആണ് നിലവിലുള്ളത് ?
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ, എംഎൽഎ അനുവദിച്ച ആംബുലൻസ് അവിടെ എത്തി കഴിഞ്ഞു .കൂടാതെ അതെ ആദ്യം നിലവിലുള്ള അഞ്ചോളം ആംബുലൻസുകൾ അവിടെ പ്രവർത്തന സജ്ജമാണ്.ഒരു മെഡിക്കൽകോളേജിന് ആവശ്യമുള്ള ആംബുലൻസുകൾ എത്രയോ അതിനുള്ള റിക്യവർമെൻറ്കൾ നടത്തുവാനുള്ള തീരുമാനം ആയി കഴിഞ്ഞു.
Q : വയനാട് മെഡിക്കൽ കോളേജിന് വേണ്ടി ആദ്യഗഡുവായി പിണറായി ഗവൺമെൻറിൽ നിന്ന് എത്ര തുകയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത് ? മൊത്തമായി ആയി എത്ര തുകയാണ് ആവശ്യം വരുന്നത് ? മൊത്തം തുകയും അനുവദിക്കപ്പെടാൻ സാധ്യത ഉണ്ടോ ?
Q ആദ്യഗഡുവായി അനുവദിക്കപ്പെട്ടിട്ടുള്ളത് 300 കോടി രൂപയാണ്. മൊത്തം ചെലവായി 600 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും മുഴുവൻ തുകയും അനുവദിക്കപ്പെട്ടു തീർച്ചയായും മുഴുവൻ തുകയും അനുവദിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
Q :നിലവിലുള്ള ജലസേചന സൗകര്യങ്ങൾ മെഡിക്കൽ കോളേജിലെ ആവശ്യത്തിന് പര്യാപ്തമാണോ ? ഇനി വെള്ളം എടുക്കാൻ പോകുന്നത് മാനന്തവാടി പുഴയിൽ നിന്ന് എടുത്ത് ശുദ്ധീകരിച്ച് ആണോ ? അതോ മറ്റ് കിണറുകൾ പോലെയുള്ളത് ഇതിനുവേണ്ടി കുഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അത് എവിടെയാണ് ?ഭൂഗർഭ ജലം ആശ്രയിക്കുവാൻ ഉള്ള നടപടി ഉണ്ടോ ?
Ans : വയനാട് മെഡിക്കൽ കോളേജ് ആശുപത്രി നിലവിൽ ഇരിക്കുന്നത് ഒരു കുന്നിൻറെ മുകളിൽ ആയതിനാൽ അവിടെ കിണറുകൾ കുഴിക്കുവാൻ എളുപ്പത്തിൽ സാധ്യമല്ല. എങ്കിലും  ആശുപത്രിയിലെ മെറ്റേണിറ്റി  വാർഡിന്റെ അടുത്തുള്ള ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കാൻ പര്യാപ്തമായ വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറയ്ക്കുവാൻ ഉള്ള സൗകര്യം ഉണ്ട് .സമീപപ്രദേശമായ മാനന്തവാടി ചൂട്ട കടവിൽ കിഫ്ബി പദ്ധതി ഉപയോഗിച്ച്  ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ സഹായത്തോടെ വയനാട് മെഡിക്കൽ കോളജിലേക്കുള്ള ശുദ്ധ ജലം എത്തിക്കുവാൻ സാധിക്കും. 
Q : കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രി ന്യൂറോളജി സംബന്ധിച്ച കാര്യങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്നതായി കേട്ടിട്ടുണ്ട് . അതുപോലെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആക്സിഡൻറ് ട്രോമാകെയർ സംവിധാനങ്ങൾക്ക് പേരുകേട്ടതാണ് എന്നും പറഞ്ഞു കേട്ടു . വയനാട് മെഡിക്കൽ കോളേജ് ഏതു കാര്യത്തിൽ ആയിരിക്കും സ്പെഷ്യലൈസ്  ചെയ്യപ്പെടുന്നത് ?
Ans : വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്നത് വാഴ കൃഷിയും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന വിഷ പ്രയോഗത്തിലൂടെ വരുന്ന ക്യാൻസറും ആണ് .അതുകൊണ്ടുതന്നെ ക്യാൻസറിന് സ്പെഷ്യൽ ആയുള്ള ചികിത്സാസൗകര്യങ്ങൾ വയനാട് മെഡിക്കൽ കോളേജിൽ തീർച്ചയായും ഉണ്ടാകും. രണ്ടാമത് പറഞ്ഞു കേൾക്കുന്ന കാര്യമാണ് ഡിപ്രഷൻ .കൃഷി നഷ്ടം പ്രളയ ദുരിതം ഇതിനൊപ്പം വന്നാൽ കൊറോണയുടെ ദുരിതങ്ങൾ ഇതെല്ലാം കൊണ്ട് വയനാട്  ജില്ലയിലെ മിക്ക കർഷകരും മറ്റ് ആൾക്കാരും എല്ലാം ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവിതം കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ഡിപ്രഷനിലേക്ക് പോയിക്കൊണ്ടിരിക്കുന്നവർക്ക് അത്യാവശ്യമായ ആയ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കാനുള്ള നടപടികളാണ് ഏറ്റവും ആദ്യമായി ഉണ്ടാവുക.
Q : വയനാട് മെഡിക്കൽ കോളേജ് വയനാട് ലോക്സഭാ മണ്ഡലത്തെ ആണോ വയനാട് ജില്ലയെ ആണോ പ്രതിനിധീകരിക്കുന്നത് ?
മൂന്ന് നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള ഒരു കുഞ്ഞു ജില്ലയാണ് വയനാട് .കേരള സംസ്ഥാനത്തിൻറെ സമുദ്രനിരപ്പിൽ നിന്ന് 1200 അടിയോളം ഉയരത്തിലാണ് വയനാട് ഉള്ളത് . മറ്റു പല കാര്യങ്ങൾ കൊണ്ടും ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പിന്നാക്ക ജില്ല എന്ന നിലയിൽ വയനാട് മെഡിക്കൽ കോളേജിൽ എന്തുകൊണ്ടും വയനാടിനെ തന്നെ പ്രതിനിധീകരിക്കുന്നതായിരിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *