September 27, 2026

ആത്മദർശൻ 2021 ഉദ്ഘാടനം ചെയ്തു

0
IMG-20210215-WA0515.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ വാർഷികം ആത്മദർശൻ 2021അഭിവന്ദ്യ മാർ ജോസഫ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു .രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖപ്രഭാഷണം നടത്തിയ മീറ്റിങ്ങിൽ  രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോവിഡ് – 19 പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ വിജയിച്ച മുൻ രൂപത ഭാരവാഹികാളായ ടോം ജേസ് പൂവക്കുന്നേൽ, ഷിൽസൺ കോക്കണ്ടത്തിൽ എന്നിവരെ ആദരിച്ചു. കോവിഡ് കാലത്ത് നടത്തിയ 100 ലധികം മത്സരങ്ങളുടെ സമ്മനങ്ങളും കൂടാതെ ഏറ്റവും മികച്ച  പ്രവർത്തനം കാഴ്ചവെച്ച ശാഖയും മേഖലയും  മികച്ച മിഷൻമാസ പ്രവർത്തനങ്ങളുടെയും കൈയ്യെഴുത്തു മാസികകളുടെയും സമ്മാനങ്ങൾ  വിതരണം ചെയ്തു.രൂപത സെക്രട്ടറി സജീഷ്‌ എടത്തട്ടേൽ, രൂപത ജോ. ഡയറക്ടർ സി. ക്രിസ്റ്റീന FCC, രൂപത ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ,രൂപത വൈസ് പ്രസിഡന്റ് ആര്യ കൊച്ചുപുരയക്കൽ,ജോ. സെക്രട്ടറി അലോഷിൻ കൊല്ലപള്ളി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *