അന്യ ജില്ലാകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം അധികാരികൾ കണ്ടില്ലന്നു നടിക്കരുത്


Ad
 
മേപ്പാടി: താമരശ്ശേരി ചുരം പാതയിൽ ഒരു മാസത്തേക്ക് ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്ന വേളയിൽ ജില്ലക്കാർക്ക് തെക്കൻ ജില്ലകളിലേക്ക് നീലഗിരി ജില്ലയിലൂടെ നാടുകാണി വഴി കെ.എസ്.ആർ.ടി.സി  ബസ്സുകൾക്ക് ഓടാൻ വേണ്ട നടപടികൾ ജില്ലാ ഭരണകൂടം കൈകൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ കൽപ്പറ്റ ഡിപ്പോയിൽ നിന്നുള്ള തൃശൂർ, പാലക്കാട് ( നാട്ടുകാണി വഴി) ബസ്സുകളൊന്നും കോവിഡിനു (ലോക്കഡോൺ ശേഷം) ശേഷം ഓടാൻ തമിഴ്നാട് അധികൃതർ അനുവദിച്ചിട്ടില്ല. ചുരം പാത അടയ്ക്കുന്നതോടെ ജില്ലക്കാർക്കുണ്ടാകുന്ന യാത്രാദുരിതത്തിന് ഒരു അളവോളം പരിഹാരമാകും നാടുകാണി വഴിയുള്ള അനുമതി. എത്രയും പെട്ടെന്ന് തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് വേണ്ട നടപടികൾ ഊർജിതമാക്കണാമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തിൽ യുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ടിഎം.ഷാജി അധ്യക്ഷത വഹിച്ചു. 
കെപി.ഹൈദരലി,  ജയേഷ് കോട്ടനാട്, കെ.മുന്തിർ, സിപി.സലീം, മനു പ്രസാദ്, പിഎം.മൻസൂർ, കെപി.യൂനസ്, സി.നോറിസ്, സി.വിഷ്ണു, സുധീപ്, ജോബിൻ, എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *