തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇൻഫ്ളുവൻസേഴ്സ് സംഗമത്തിന് ബുധനാഴ്ച വയനാട്ടിൽ തുടക്കം


Ad
.
കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇൻഫ്ളുവൻസേഴ്സ് സംഗമത്തിന് ബുധനാഴ്ച വയനാട്ടിൽ തുടക്കമാകും. 
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള  ന്യൂസ് പോർട്ടൽ പ്രതിനിധികൾ ബ്ലോഗർമാർ , യൂട്യൂബർ മാർ  എന്നിവരാണ് ത്രിദിന  സംഗമത്തിൽ പങ്കെടുക്കുനത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് 
മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാർട്ണറായ വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ കീഴിലുള്ള ഇരുപതിലധികം റിസോർട്ടുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 
എം.പി.മാരായ രാഹുൽ ഗാന്ധി ,എം വി.ശ്രേയാംസ് കുമാർ എന്നിവർ ഓൺലൈനായി പങ്കെടുക്കും. ഡോ. ബോബി ചെമ്മണ്ണൂരാണ് മിസ്റ്റി ലൈറ്റ്സ് 2021 എന്ന പേരിലുള്ള  ഇൻഫ്ളുവൻ സേഴ്സ് മീറ്റിൻ്റെ മുഖ്യാതിഥി. 
യൂട്യുബ് പ്രതിനിധി പൂർണ്ണിമ വിജയൻ ,
മാതൃഭൂമി സ്ഥിരം ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ  എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 
ഡി.ടി.പി.സി. വയനാടിൻ്റെ നേതൃത്വത്തിൽ എക്സ്പ്ലോർ വയനാട് എന്ന പേരിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിട്ടുണ്ട്.   
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ  വയനാടിൻ്റെ തനത് കലാ സാംസ്കാരിക പരിപാടികളുടെ അവതരണം നടക്കും.   
പ്രളയം, കോവിഡ് എന്നിവക്ക് ശേഷം  തകർന്ന ടൂറിസം – കാർഷിക മേഖലകൾക്ക് ഉണർവ്വ് നൽകുന്നതിനും ആഗോള  പ്രചരണം നൽകുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള സo ഗമത്തിൽ ചില വിദേശ പ്രതിനിധികൾ ഓൺ ലൈൻ ആയി പങ്കെടുക്കും.
 ടീ ടൂർ, കോഫീ ടൂർ, ഹണി ടൂർ എന്നിവയും പൈതൃക ഗ്രാമ സന്ദർശനവും  മാതൃകാ കർഷകരുടെ ഫാം സന്ദർശനം എന്നിവയുമുണ്ടാകും 
18- ന് ഉച്ച കഴിഞ്ഞ് 2.30 മുതൽ  വൈത്തിരി വില്ലേജിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്ന രണ്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രിപ്ഷൻ ഉള്ള   എല്ലാ യൂട്യൂബർമാർക്കും 22 കാരറ്റ് ബോബി  ആൻറ് മറഡോണ ഗോൾഡ് ബട്ടൻ 
ഡോ: ബോബി  ചെമ്മണ്ണൂർ ഗോൾഡ്   ബട്ടൺ സമ്മാനിക്കും. ഏറ്റവും പ്രായം കൂടിയ യൂട്യൂബർ അന്നമ്മ ചേടത്തിയെയും മില്യണയർമാരെയും പ്രത്യേകം ആദരിക്കും.   
മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പുകളായ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസ് , 999 ഐ.എൻ.സി. എന്നിവരാണ്  മിസ്റ്റി ലൈറ്റ് സിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. 
www.mediawingskerala.com/misty lights എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. ഫോൺ 9656347995.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *