June 12, 2026

കേരള കർണാടക അതിർത്തി ഗ്രാമമായ കുട്ടത്ത് വിദ്യാർത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കർണാടക അതിർത്തി ഗ്രാമമായ കുട്ടത്ത്  വിദ്യാർത്ഥി അടക്കം രണ്ട് പേരെ കടുവ കടിച്ചു കൊന്നു.   കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ശ്രീമംഗലം കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയെ ആണ് കടുവ കടിച്ചു കൊന്നത് .ഞായറാഴ്ച്ച രാവിലെ 10 മണിയോടെ വീണ്ടും ഒരു വീട്ടമ്മയെയും കടുവ കടിച്ചു കൊന്നു. ചെട്ടികരി എന്ന സ്ഥലത്താണ്  സംഭവം. തുടർന്ന് കുട്ടം കായ്മനയിലെ റോഡരികിൽ കടുവയെ  കണ്ടതിനെ തുടർന്ന് മയക്ക് വെടിവെക്കാൻ വനപാലകരും പോലീസും തമ്പടിച്ചിരിക്കുകയാണ്. തുടർന്ന് രണ്ട് ആനകളെയും എത്തിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news