സ്‌പെക്ട്രം’ തൊഴില്‍ മേള സംഘടിപ്പിക്കും


Ad

കൽപ്പറ്റ: കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍, എന്‍.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുളള ഐ.ടി.ഐകളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലയിലും ‘സ്‌പെക്ട്രം’ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 24 -ന് കല്‍പ്പറ്റ കെ.എം. എം. ഗവണ്‍മെന്റ്. ഐ. ടി.ഐയിലായിരിക്കും താെഴില്‍ മേള നടക്കുക. ജില്ലയിലെ മൂന്ന് ഗവണ്‍മെന്റ്, ഐ. ടി.ഐകളിലെയും നാല് സ്വകാര്യ ഐ ടി ഐകളിലെയും ട്രെയിനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളില്‍ നിന്നുമായി ഏകവത്സര, ദ്വിവത്സര ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിവിധ മേഖലകളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികളാണ് ജോബ് ഫെയറില്‍ പങ്കെടുക്കുക.
വയനാട് ജില്ലക്കകത്തും പുറത്തുമുളള മുപ്പതോളം തൊഴില്‍ദായക സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുക. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് ഐ.ടി. ഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികള്‍. സ്‌പെക്ട്രം ജോബ് ഫെയറിന്റെ ഉദ്ഘാടനം കെ എം എം ഗവണ്‍മെന്റ് ഐടിഐ ഫെബ്രുവരി 24 രാവിലെ 11 മണിക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രൻ നിര്‍വഹിക്കും. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ സൈതലവി കോയ തങ്ങള്‍, കോര്‍ഡിനേറ്റര്‍ പി ബിനീഷ്, ഇന്‍സ്ട്രക്ടര്‍ പി സി സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *