April 20, 2024

വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്;168 പേര്‍ക്ക് രോഗമുക്തി

0
Images (68)

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26339 ആയി. 24723 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1316 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1124 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികള്‍ 23, കോട്ടത്തറ 15, മുള്ളന്‍കൊല്ലി 12, കല്‍പ്പറ്റ, ബത്തേരി 11 പേര്‍ വീതം, കണിയാമ്പറ്റ 9 പേര്‍, മുട്ടില്‍, നൂല്‍പ്പുഴ, പുല്‍പ്പള്ളി 7 പേര്‍ വീതം, മൂപ്പൈനാട്, തവിഞ്ഞാല്‍ 5 പേര്‍ വീതം, പൊഴുതന 4 പേര്‍, വെള്ളമുണ്ട 3 പേര്‍, എടവക, നെന്മേനി, പനമരം, മീനങ്ങാടി 2 പേര്‍ വീതം, മേപ്പാടി, പൂതാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന മൂപ്പൈനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*168 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ 4 പേര്‍, മീനങ്ങാടി, പുല്‍പ്പള്ളി 3 പേര്‍ വീതം, പൂതാടി 2, അമ്പലവയല്‍, മുള്ളന്‍കൊല്ലി, ബത്തേരി, തിരുനെല്ലി, പനമരം, നൂല്‍പ്പുഴ, നെന്മേനി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 149 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*419 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.02.21) പുതുതായി നിരീക്ഷണത്തിലായത് 419 പേരാണ്. 500 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5842 പേര്‍. ഇന്ന് പുതുതായി 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1493 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 279262 സാമ്പിളുകളില്‍ 273501 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 247162 നെഗറ്റീവും 26339 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *