April 19, 2024

പ്രവാസി കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ദമാം നവോദയ

0
Img 20210226 Wa0000

കൽപ്പറ്റ:ദമാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസികൂട്ടായ്മയായ നവോദയ സാംസ്ക്കാരിക വേദിയുടെ അംഗങ്ങളായിരിക്കെ

മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് നൽകി വരുന്ന ഒന്നരലക്ഷം രൂപ വീതമുള്ള കുടുംബസഹായ ഫണ്ടുകൾ വയനാട്ടിൽ വിതരണം നടത്തി..
കൂളിവയൽ സ്വദേശിയും നവോദയ ടയോട്ട ഏരിയാ അംഗവുമായിരുന്ന പിലാക്കണ്ടി ജമാലിന്റെ കുടുംബത്തിന് സി.പി.എം
പനമരം ഏരിയാ സെക്രട്ടറി ജോണി തു കൈമാറി. സി.പി.എം ലോക്കൽ സെക്രട്ടറി രാഘവൻ, ബ്രാഞ്ച് സെക്രട്ടറി മാർട്ടിൻ, ബ്രാഞ്ച്കമ്മറ്റിയംഗം മൂസ്സ കാഞ്ഞായി എന്നിവരോടാപ്പം മുൻ പ്രവാസിയും നവോദയയുടെ
പ്രാരംഭകാല പ്രവർത്തകനുമായിരുന്ന
കോമ്പിമുഹമ്മദലി മാസ്റ്റർ പങ്കെടുത്തു.

കോവിഡ്കാലത്ത് ഹൃദയാഘാതം മരണപ്പെട്ട സൗദിഅറേബ്യയിലെ തുഖ്ബയിൽ ജോലി ചെയ്തിരുന്ന അമ്പലവയൽ സ്വദേശി ഉമ്മൻ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായം
കൊളകപ്പാറയിലെ വീട്ടിലെത്തി സി.പി.എം ജില്ലാക്കമറ്റിയംഗം ഷമീർ കൈമാറി. സി.പി.എം ലോക്കൽ സെക്രട്ടറി
രാജനോടൊപ്പം നവോദയക്ക് വേണ്ടി മുഹമ്മദലി മാസ്റ്ററും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യക്ക് പുറത്ത് പ്രവർത്തിക്കുന്ന മുപ്പതിനായിരം അംഗങ്ങളും 3400 പ്രത്യേക കുടുംബ അംഗത്വങ്ങളും ഉള്ള ദമാംനവോദയ സാംസ്ക്കാരിക വേദി ഇന്ത്യക്ക് പുറത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ സാംസ്ക്കാരിക കൂട്ടായ്മയാണ്.
2001ൽ രൂപീകരിക്കപ്പെട്ട നവോദയയയുടെ പ്രവർത്തന ഏകോപനത്തിന് വേണ്ടി
16 ഏരിയകമ്മറ്റികളും 135 യൂണിറ്റ് കമ്മറ്റികളും കുടുംബവേദിക്ക് വേണ്ടി പ്രത്യേകം കമ്മറ്റികളും നിലവിലുണ്ട്. സംഘടനയുടെ 21 വർഷ പ്രവർത്തനത്തിനടയിലായി സൗദി ദമാം സെൻട്രലിൽ മരണപ്പെട്ട 550 ആളുകളുടെ
കുടുംബങ്ങളിലേക്ക് ഒരു ലക്ഷത്തിൽ കുറയാത്ത തുക സമയാ സമയം എത്തിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലെ പ്രവാസികൾക്കിടയിൽ കലാസാംസ്ക്കാരിക സാമൂഹ്യ-സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക്
നവോദയ നേതൃത്വം കൊടുക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാത്രം
61 പേരുടെ മരണാനന്തരം ഒന്നരലക്ഷം മുതൽ കുടുംബസഹായ ഫണ്ടുകൾ കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്,കർണ്ണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാന നവോദയ പ്രവർത്തകരുടെ
കുടുംബത്തിലും എത്തിച്ചു നൽകാൻ ഈ പ്രവാസിക്കൂട്ടായ്മക്ക് കഴിഞ്ഞു എന്ന കാര്യം മാതൃകാപരവും പ്രശംസനീയവുമാണ്.
പ്രദീപ് കൊട്ടിയമാണ് ദമാം നവോദയയുടെ നിലവിലെ ജനറൽ സെക്രട്ടറി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *