
അമ്പലവയൽ: ജില്ലാ ലൈബ്രറി കൗൺസിലും, കുടുംബശ്രീ ജില്ലാ മിഷൻ്റെയും നേതൃത്വത്തിൽ വായന ശ്രീ സർഗോത്സവം നടത്തി. കുപ്പക്കൊല്ലി ഐശ്വര്യ ലൈബ്രറിയിൽ നടന്ന ചടങ്ങ് നെൻ മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല പുഞ്ചവയൽ ഉൽഘാടനം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിജു ഇടയനാൽ ,രേഖാ ദേവൻ, അംബികാ കുമാരൻ, മെഴ്സി ജോർജ്, മിനി ബിജേഷ്, എം.കെ.ഗോവിന്ദൻ കുട്ടി, കെ.എം.നൗഫൽ, എസ്.ഷിനോജ് എന്നിവർ സംസാരിച്ചു.



Leave a Reply