April 26, 2024

പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി

0

കല്‍പറ്റ-വെള്ളമുണ്ട ബപ്പനംതോട് പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹനദാസ് വയനാട് പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കി.

ദ്വാരക നല്ലൂര്‍നാടിലെ പൊതുപ്രവര്‍ത്തകന്‍ കെ.കെ.നാസറിന്റെ പരാതിയിലാണ് നിര്‍ദേശം. ദിനേന നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന 30 വര്‍ഷം പഴക്കമുള്ള പാലം അടിത്തറ നശിച്ചു അപകടഭീഷണിയിലാണെന്നും പുതുക്കിപ്പണിയുന്നതിനു അധികൃതര്‍ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നാസറിന്റെ പരാതി.
ജെ.ആര്‍.വൈ സ്‌കീമില്‍ 1990-91ല്‍ കല്‍പറ്റ ബ്ലോക്ക് മുഖേന നിര്‍മിച്ചതാണ് പൊതുമരാമത്ത് ചുരം വിഭാഗത്തിന്റെ അധീനതയിലായിരുന്ന പന്തിപ്പൊയില്‍ പാലം. ചുരം വിഭാഗം പിന്നീടു കോഴിക്കോട് നിരത്ത് വിഭാഗവുമായി കൂട്ടിച്ചേര്‍ത്തു. ഇതിനുശേഷമാണ് പന്തിപ്പൊയില്‍ പാലം പൊതുമരാമത്ത് പാലം വിഭാഗത്തിനു കീഴിലായത്. ഇക്കാര്യം നോട്ടീസിനുള്ള മറുപടിയില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

പാലം സുഗമ ഗതാഗതത്തിനു യോജിച്ചതല്ലെന്നും പുനര്‍നിര്‍മാണത്തിനു ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് ഭരണാനുമതിക്കു സമര്‍പ്പിക്കുന്നതിനു സ്വീകരിച്ചതായും വ്യക്തമാക്കി. ഇതേത്തുടര്‍ന്നായിരുന്നു ഭരണാനുമതി നേടി പാലം പുനര്‍നിര്‍മിക്കാനുള്ള കമ്മീഷന്‍ നിര്‍ദേശം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *