March 28, 2024

ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ മീറ്റ് സംഘടിപ്പിച്ചു

0
Img 20210226 Wa0014.jpg


കല്‍പ്പറ്റ: നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് വയനാട് സി.പി.സിയുടെ സഹകരണത്തോടെ രണ്ടുദിവസത്തെ ബാങ്കേഴ്‌സ് സെന്‍സിറ്റൈസേഷന്‍ മീറ്റ് സംഘടിപ്പിച്ചു. കേരള ബാങ്ക് വയനാട് സി.പി.സി ഹാളില്‍ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷതവഹിച്ചു.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം എം ഖദീജ മുഖ്യപ്രഭാഷണം നടത്തി.  കേരള ബാങ്ക് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് രാമനാഥന്‍ പ്രസംഗിച്ചു. നബാര്‍ഡ് എ.ജി.എം വി ജിഷ, കേരള ബാങ്ക് പാക്‌സ് ഡവലപ്‌മെന്റ് സെല്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി കെ വേണുഗോപാല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. നബാര്‍ഡ് എ.ജി.എം വി ജിഷ സ്വാഗതവും കേരള ബാങ്ക് സീനിയര്‍മാനേജര്‍ പി സി ടോമി നന്ദിയും പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളെ ബാങ്കിംഗേതര സേവനങ്ങള്‍കൂടി ലഭ്യമാക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു. ബാങ്കുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍, ബാങ്കിംങ് മേഖലയിലെ നൂതന മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനം, കോഴിക്കോട് ജില്ലയിലെ പ്രധാന സര്‍വീസ് സഹകരണ ബാങ്കുകളായ കൊടിയത്തൂര്‍ എസ്.സി.ബി, കാക്കൂര്‍ എസ്.സി.ബി പ്രതിനിധികളുടെ പ്രവര്‍ത്തനാനുഭവം പങ്കുവെക്കല്‍ തുടങ്ങിയവയും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *