May 17, 2026

മാനന്തവാടിയുടെ നഗര വികസനത്തിന് വ്യാപാരികൾ നഗരസഭയോടൊപ്പം കൈകോർക്കും

0
IMG-20210226-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയുടെ നഗര വികസനത്തിന് വ്യാപാരികൾ നഗരസഭ യോടൊപ്പം കൈകോർക്കും,,, മാനന്തവാടിയുടെ സമഗ്രവികസനത്തിന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ 22 ഇന നിർദ്ദേശങ്ങളടങ്ങിയ വികസന രേഖാ സമർപ്പണവും മുനിസിപ്പൽ സാരഥികൾക്ക് സ്വീകരണവും നൽകി. മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കാണ് വ്യാപാര ഭവനിൽ സ്വീകരണം നൽകിയത്, ട്രഷറർ എൻ പി ഷിബി അധ്യക്ഷത വഹിച്ചു, പ്രസിഡൻ്റ്കെ ഉസ്മാൻ ഉൽഘാടനം ചെയ്തു, മുനിസിപ്പൽ ചെയർമാൻ സി കെ രത്നവല്ലി ,വൈസ് ചെയർമാൻ പി വി എസ് മൂസ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാർഗരറ്റ് തോമസ്, പി.വി ജോർജ്, സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, സീമന്തിനി സുരേഷ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ കൗൺസിലർമാരായ  വി.യു ജോയി, അരുൺകുമാർ, പി ഷംസുദ്ദീൻ എന്നിവർ സ്വീകരണത്തിന് മറുപടി പറഞ്ഞു, വൈസ് പ്രസിഡൻ്റ് എം.വി സുരേന്ദ്രൻ, ജന.സെക്രട്ടരിപി.വി മഹേഷ്, എൻ വി അനിൽകുമാർ, സി.കെ സുജിത്, ജോൺസൺ ജോൺ, കെ എക്സ് ജോർജ്, കെ മുഹമ്മദ് ആസിഫ്, ഷൈലജ ഹരിദാസ്, ലൗലി തോമസ് യൂത്ത് വിംഗ് പ്രസിഡൻ്റ് പി എ ദീപ്തിഷ്, റോബി ചാക്കൊ എന്നിവർ സംസാരിച്ചു,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *