December 12, 2023

ദീപാവലി: പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ

0
Img 20211103 102620.jpg
തിരുവനന്തപുരം:ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.
പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *