September 15, 2024

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു

0
Img 20211109 130436.jpg
കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87 കാലങ്ങളിൽ ഐ.വി. ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *