ഫാദർ ജെയിംസ് ചക്കാലക്കലിൻ്റെ ആത്മകഥ നസ്രത്തിലെ തച്ചൻ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി:
ഫാദർ ജെയിംസ് ചക്കാലക്കലിൻ്റെ ആത്മകഥ നസ്രത്തിലെ തച്ചൻ പ്രകാശനം ചെയ്തു. വൈദിക വൃത്തിയിൽ വേറിട്ട് സഞ്ചരിക്കുന്ന ഇദ്ദേഹത്തിൻ്റെ ജീവിത കഥയ്ക്ക് വർത്തമാനകാല സമൂഹത്തിൽ വലിയ പ്രസക്തിയുണ്ട്. ഏതാണ്ട് പത്ത് വർഷത്തോളം മത്സ്യ തൊഴിലാളികളാടൊത്ത് അവരിൽ ഒരാളായി മാറി സേവനം ചെയ്ത അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടായി വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസികൾക്കൊപ്പം ജീവിക്കുന്നു. നസ്രത്തിലെ യേശുവിൻ്റെ ജീവിതപാതയാണ് ഫാദർ ജെയിംസ് ചക്കാലക്കലും പിന്തുടരുന്നത്. കാറും കോളും നിറഞ്ഞ ജീവിത പരിസരത്തിൽ സാധാരണ മനുഷ്യർക്ക് ആശ്വാസവും തണലും നൽകുന്നതാണ് അച്ചൻ്റെ തത്വശാസ്ത്രം.
റിഡംപ്റ്ററിസ്റ്റ് പുരോഹിതനായ ഫാദർ ജെയിംസ് ചക്കാലക്കൽ അദ്ദേഹത്തിൻ്റെ വൈദിക വൃത്തിയുടെ അമ്പത് വർഷം പിന്നിട്ട സന്തോഷ നിറവിലാണ്.
റിഡംപ്റ്റിസ്റ്റ് ബംഗളൂരു പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ:ഫാദർ എഡ്വേഡ് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. ബംഗളൂരു നവസ് പൂർത്തി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നിരവധി പുരോഹിത ശ്രേഷ്ഠർ പങ്കെടുത്തു.സെൻസിബിലിറ്റി ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ ഇംഗീഷ് പരിഭാഷയും തയ്യാറാവുന്നുണ്ട്.



Leave a Reply