June 4, 2026

ജില്ലയില്‍ 192 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.70

0
IMG_20211113_164314.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന്  192 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128928 ആയി. 125516 പേര്‍ രോഗമുക്തരായി. നിലവില്‍ 2647 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 27 , പുൽപ്പള്ളി 21 , തവിഞ്ഞാൽ 17 , മൂപ്പൈനാട് 16 , കൽപ്പറ്റ , വെങ്ങപ്പള്ളി 11 വീതം , മുള്ളൻകൊല്ലി , ബത്തേരി , വൈത്തിരി 10 വീതം , നെന്മേനി 8 , എടവക , കോട്ടത്തറ 7 വീതം , അമ്പലവയൽ , മേപ്പാടി 5 വീതം , മീനങ്ങാടി , തൊണ്ടർനാട് 4 വീതം , കണിയാമ്പറ്റ , നൂൽപ്പുഴ , പൂതാടി 3 വീതം , മുട്ടിൽ , പടിഞ്ഞാറത്തറ , തരിയോട് , തിരുനെല്ലി 2 വീതം , പനമരം , വെള്ളമുണ്ട ഓരോരുത്തർക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
*1683 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.11.21) പുതുതായി നിരീക്ഷണത്തിലായത് 1683 പേരാണ്. 638 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12605 പേര്‍. ജില്ലയില്‍ നിന്ന് 1819 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 851063 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 849284 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 720356 പേര്‍ നെഗറ്റീവും 128928 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *