April 19, 2024

പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ വയനാട് മെഡിക്കല്‍ കോളജിലും;ഉദ്ഘാടനം നവംബര്‍ 15ന്

0
Img 20211113 190331.jpg
മാനന്തവാടി : ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിലും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വോളന്റിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തന പദ്ധതികള്‍. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പടെ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 
സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്നത് വയനാട് മെഡിക്കല്‍ കോളജിലാണ്. ഇവിടെയെത്തുന്ന രോഗികള്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരായിരിക്കുമെന്നത് കൊണ്ട് തന്നെ സന്നദ്ധ സേവനത്തിന്റെ ആവശ്യവും വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്.  
നവംബര്‍ 15ന് വൈകുന്നേരം 4ന് മാനന്തവാടി മെഡിക്കല്‍ കോളജ് റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്ത് മര്‍ഹൂം കൈപ്പാണി ഇബ്രാഹീം നഗറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ എംഎല്‍എമാരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രസിഡന്റ് സൈദ് ഹമീദ്, വൈസ് പ്രസിഡന്റുമാരായ ഉസ്മാന്‍ കെ, മുഹമ്മദ് എ, സെക്രട്ടറി സമദ് പിലാക്കാവ്, കമ്മിറ്റി അംഗങ്ങളായ മുംതാസ് ടീച്ചര്‍, സി നൗഷാദ് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *