യു ഡി എഫ് കൺവെൻഷൻ വിജയിപ്പിക്കാൻ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു

മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാന സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച 10 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന യു.ഡി.എഫ് കൺവെൻഷനിലേക്ക് മാനന്തവാടിയിൽ നിന്ന് പരമാവധി പ്രവർത്തക്കരെ പങ്കെടുപ്പിക്കാൻ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. ജോർജ്ജ്, ടി.എ.റെജി, ഡെന്നിസൺ കണിയാരം,സണ്ണി ചാലിൽ, ജോസ് കൈനിക്കുന്നേൽ, അച്ചപ്പൻ കുറ്റിയോട്ടിൽ, സാബു പൊന്നിയിൽ, എം.പി.ശശികുമാർ,പി.കെ.ഹം.സ, ഗിരിഷ് കുമാർ എം.കെ ഗിരിജ മോഹൻ ദാസ്, ഷംസീർ അരണപ്പാറ, സുശോഭ് ചെറു കുമ്പം തുടങ്ങിയവർ സംസാരിച്ചു.



Leave a Reply