April 26, 2024

ജവഹര്‍ലാല്‍ നെഹ്‌റു ജന്മദിനാചരണം നടത്തി;നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറുന്നു- കെ കെ ഏബ്രഹാം

0
Img 20211114 180039.jpg

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132ാം ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഭരണാധികാരിയായിരുന്നു നെഹ്‌റുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്ത് പഞ്ചവത്സരപദ്ധതികള്‍ ആരംഭിച്ചതടക്കം ദീര്‍ഘവീക്ഷണത്തോടെ വികസനപദ്ധതികള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. സ്വാതന്ത്ര്യ സമരസേനാനിയും മികച്ച എഴുത്തുകാരനും വാഗ്മിയുമായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ രൂപ പ്പെടുത്തുന്നതില്‍ നെഹ്‌റു വഹിച്ച നിസ്തുലമായിരുന്നു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയില്‍ നിരവധി മാറ്റങ്ങങ്ങളാണ് കൊണ്ടുവന്നത്. നെഹ്‌റുവിന്റെ ആശയങ്ങള്‍ക്കും, കാഴ്ചപ്പാടിനും ഇന്നും പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒ.വി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ വി പോക്കര്‍ഹാജി, പി പി ആലി, വി എ മജീദ്, പി ശോഭനാകുമാരി, സി ജയപ്രസാദ്, സി പി പുഷ്പലത, പി വിനോദ്കുമാര്‍, ആര്‍ രാജന്‍, വി നൗഷാദ്, എം പി വിനോദ്, സാലി റാട്ടക്കൊല്ലി, ആന്റോ എ, പി ജെ   ജിന്‍സണ്‍  എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *