ശിശുദിനാഘോഷം സംഘടിപ്പിച്ചു
കൽപ്പറ്റ : ആരോഗ്യ കേരളം വയനാടിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി. ഇ. ഐ. സി യിലെ കുട്ടികള്‍ക്കായി ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഡി. ഇ. ഐ. സി യില്‍ ചികിത്സ നേടുന്ന കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. എസ്. കെ. എം. ജെ സ് കൂള്‍ അദ്ധ്യാപകരായ ജിഷ, ഷിന്റോ, ധന്യ, വിജില എന്നിവരുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം കുട്ടികളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ച് ശിശു ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. പ്രിയ സേനന്‍, ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. ആന്‍സി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. ഫൈസല്‍, ഡോ. വീണ, ഡി. ഇ. ഐ. സി മാനേജര്‍ എബി സ്‌കറിയ, എം. സി. എച്ച് ഓഫീസര്‍ ജോളി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply