April 19, 2024

ലീഗല്‍ അവയര്‍നെസ്സ് ആന്‍ഡ് ഔട്ട് റീച്ച് ക്യാമ്പയിന്‍ സമാപിച്ചു

0
Img 20211115 183402.jpg
  മേപ്പാടി :സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ നിയമ സേവന അതോറിറ്റി ജില്ലയില്‍ നടത്തിയ പാന്‍ ഇന്ത്യ ലീഗല്‍ അവയര്‍നെസ്സ് ആന്‍ഡ് ഔട്ട് റീച്ച് ക്യാമ്പയിന് സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും മേപ്പാടി പഞ്ചായത്തിനെ നിയമ സേവന സ്വയം പര്യാപ്ത പഞ്ചായത്താക്കിയുള്ള പ്രഖ്യാപനവും മേപ്പാടി ഗ്രാമ പഞ്ചായത്ത് എ പി ജെ ഹാളില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ സെഷന്‍സ് ജഡ്ജും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ എ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ രാജേഷ് വായിച്ചു. ടി. സിദ്ധിഖ് എം. എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ്, വൈസ് പ്രസിഡന്റ് റംല ഹംസ, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. കെ. ദിനേഷ്‌കുമാര്‍, ജില്ലാ കോടതി ശിരസ്തദാര്‍ സത്യസജീവ്, ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ മികച്ച പാരാ ലീഗല്‍ വോളന്റിയര്‍മാര്‍, വനിത ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ എന്നിവരെ ആദരിച്ചു. ജില്ലയിലെ വിവിധ കോടതികളിലെ ന്യായാധിപന്‍മാരായ മാനന്തവാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് സി.കെ. മണികണ്ഠന്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് ലെനിന്‍ ദാസ്, സുല്‍ത്താന്‍ ബത്തേരി സബ് ജഡ്ജ് അനിറ്റ് ജോസഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്റ്റ് ആനന്ദ് പരത്തറ, കല്‍പ്പറ്റ അഡിഷണല്‍ ജില്ലാ ജഡ്ജുമാരായ എം.വി രാജകുമാര, സി.എം. സീമ, കല്‍പ്പറ്റ എം.എ.സി.ടി. ജഡ്ജ് എസ്.കെ അനില്‍കുമാര്‍, കുടുംബ കോടതി ജഡ്ജ് ടി.പി സുരേഷ് കുമാര്‍, കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.പി ജയരാജ്, മുന്‍സിഫ് മജിസ്‌ട്രേറ്റ് പി.വിവേക് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹരിലാല്‍, ജനമൈത്രി എക്‌സൈസ് നോഡല്‍ ഓഫീസര്‍ വിനീത്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജീവനക്കാര്‍, കോടതി ജീവനക്കാര്‍, പാരാ ലീഗല്‍ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *