April 20, 2024

കാർഷിക മേഖലയിൽ മികവിന്റെ പദ്ധതികൾ :കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെ

0
Img 20211116 182609.jpg

അമ്പലവയൽ: കേരള കാർഷിക സർവ്വകലാശാലയുടെ സ്ഥാപനമായ വയനാട് കൃഷി വിജ്ഞാനകേന്ദ്രം, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ പൂർണ്ണമായ സമൂഹം കെട്ടിപ്പടുക്കുക, പോഷകസമൃദ്ധമായ പച്ചക്കറികൾ വീട്ടുമുറ്റത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണംചെയ്തു. കർഷകർക്ക് വരുമാന വർദ്ദനവിനായി കുരുമുളക് നടീൽ വസ്തുക്കളുടെ ഉത്പാദനം, തേനീച്ച വളർത്തൽ, മീൻ വളർത്തൽ എന്നീ മേഖലകളിൽ യുവാക്കൾ,സ്ത്രീകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്കായി തൊഴിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനങ്ങളും തുടക്കം കുറിച്ചു. അതോടൊപ്പം സുൽത്താൻബത്തേരി ഡോൺബോസ്കോ കോളേജിലെ സംരംഭകത്വ വികസന ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് കുരുമുളക് തൈ ഉൽപാദന കേന്ദ്രത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് പദ്ധതികളുടെ ഉദ്ഘാടനം ഐ സി എ ആർ -അഗ്രിക്കൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ:വി വെങ്കട്ട സുബ്രഹ്മണ്യൻ നിർവഹിച്ചു. പടിഞ്ഞാറത്തറയിൽ നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ മുൻനിര പ്രദർശന തോട്ടം, വാഴയിൽ തടതുരപ്പൻ പുഴുക്കൾക്കെതിരെ സംയോജിത കീട നിയന്ത്രണ മാർഗ്ഗങ്ങളുടെ മുൻനിര പ്രദർശന തോട്ടം, മറ്റ് പുരോഗമന കർഷകരുടെ തോട്ടങ്ങൾ എന്നിവ ഡയറക്ടർ സന്ദർശിച്ചു.കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ:അലൻ തോമസ് പദ്ധതിയെക്കുറിച്ചു വിശദീകരണം നടത്തി.തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുഖിയ സുലൈമാൻ അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങിൽ ഡോ:എൻ. ഇ സഫിയ അസിസ്റ്റന്റ് പ്രൊഫസർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news