April 19, 2024

പ്രവാസി ഭദ്രത പദ്ധതിക്കു ജില്ലയിൽ തുടക്കം

0
Img 20211125 191307.jpg
മാനന്തവാടി:കോവിഡ് 19 കാരണം തൊഴിൽ നഷ്ടപെട്ട പ്രവാസികളുടെ പുനരധി വാസത്തിനു സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'പ്രവാസി ഭദ്രത ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച വായ്പ വിതരണ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ,ഒ ആർ കേളു അവർകൾ നിർവഹിച്ചു. ചടങ്ങിൽ മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ആദ്യക്ഷത വഹിച്ച പരിപാടിയിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തി.ജില്ല മിഷൻ കോ ഓഡിനേറ്റർ സാജിത സ്വാഗതവും അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ വാസു പ്രദീപ്‌ നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സി ഡി എസ്സ് ചെയർപേഴ്സന്മാർ, നോർക്ക റൂട്സ് പ്രതിനിധി ലിഗേഷ്, വിവിധസി ഡി എസ്സുകളിൽ നിന്നെത്തിയ പദ്ധതി ഗുണഭോക്തകളായ പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയ്ക്ക് ആദ്യ ഘട്ടത്തിൽ അനുവദിച്ച 40 ലക്ഷം രൂപയാണ് വിതരണം നടത്തിയത്.
കോവിഡ് കാരണം തൊഴിൽ നഷ്ടപെട്ട പ്രവാസികൾക്കു സ്വയം തൊഴിൽ ആരംഭിക്കുന്നതിനു പരമാവധി 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും, വിവിധ പരിശീലനങ്ങളും നൽകുന്നതാണ് പദ്ധതി. കോവിഡ് കാരണം തൊഴിൽ നഷ്ടപെട്ട ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പ്രവാസിയായ കുടുംബശ്രീ കുടുംബാംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *