April 20, 2024

കൈകൂലി കേസിൽ കേന്ദ്ര ജി.എസ്.ടി. ഉദ്യോഗസ്ഥൻ പിടിയിൽ

0
Img 20211126 081219.jpg

കൽപ്പറ്റ: കൽപ്പറ്റ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ ടാക്സ് 
സെൻട്രൽ എക്സൈസ് കമ്മീഷണറേറ്റിലെ ഹെഡ് 
ഹവിൽദാർ സജി തോമാസാണ് വിജിലൻസ് ഒരുക്കിയ കെണിയിൽ അറസ്റ്റിലായത്.
മീനങ്ങാടി കൊളഗപ്പാറയിൽ കട തുടങ്ങാൻ ജി.എസ്.ടി.
ലൈസൻസിന് വേണ്ടി
3000 രൂപ കൈ കൂലി വാങ്ങുന്നതിനിടയിലാണ് നാടകീയമായി പ്രതി പിടിയിലായത്.. 
പരാതിക്കാരൻ സിനോയി സെബാസ്റ്റ്യൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടന്നത്.
വിജിലൻസ് കേന്ദ്ര സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേസിൽ ,നിയമോപദേശം
തേടിയാണ് അറസ്റ്റ് നടപടി
സ്വീകരിച്ചത്.
വയനാട് വിജിലൻസ് ഡി.വൈ.എസ്.പി. അബ്ദുൾ റഹീം ,
ഇൻസ്പെക്ടർമാരായ 
പി. ശശിധരൻ, എ.യു 
ജയപ്രകാശ്, 
അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർമാരായ
കെ.ജി .റെജി, എസ്. കൃഷ്ണകുമാർ, കെ.പി. സുരേഷ്, എസ്.പി. ഒ മാരായ പി.കെ. പ്രദീപ് കുമാർ ,
ഗോപാലകൃഷ്ണൻ ,
എസ്. ബാലൻ ,തുടങ്ങിയവരാണ്
അന്വേഷണ സംഘത്തിൽ ഉണ്ടായിരൂന്നത്.
പ്രതിയെ തലശ്ശേരി 
വിജിലൻസ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *