July 14, 2026

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

0
IMG_20211126_084403.jpg
By ന്യൂസ് വയനാട് ബ്യൂറോ
   
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി, ചികിത്സയിലായിരുന്നു.
നാനൂറിലേറെ സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്നു വീണിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
മലയാളിയുടെ പാട്ടീണങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു ബിച്ചു തിരുമല വിട്ടു് പോയെങ്കിലും പാട്ടുകൾക്ക് മരണമില്ല .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *