April 20, 2024

ലക്ഷങ്ങളുടെ ക്രമക്കേട്: മുൻ കൃഷി അസി. ഡയറക്ടറെ അറസ്റ്റ് ചെയ്തു.106 ചെക്കുകളിലൂടെ മുക്കാൽ കോടിയോളം പിൻവലിച്ചും തട്ടിപ്പ്

0
Img 20211126 072316.jpg
മാനന്തവാടി:   മുൻ കൃഷി അസി. ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടറെ വയനാട് വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഹീമും സംഘവും അറസ്റ്റ് ചെയ്തു. 2013 മുതൽ 2017 വരെ  ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ക്യാഷ് ബുക്കിൽ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാൽ കോടിയോളം രൂപ പിൻവലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും, മറ്റ് ക്രമക്കേടുകൾ നടത്തിയതിനും 2019 ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.മുൻപ് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സമാന രീതിയിലുള്ള വിജിലൻസ് കേസുകളിൽ നടപടി ക്രമങ്ങളുടെ നൂലാമാലകൾ കാരണം അറസ്റ്റുകൾ ഉണ്ടാകാറില്ലെങ്കിലും അതിൽ നിന്നും വ്യത്യസ്തമായാണ് ഈ അറസ്റ്റ് നടന്നത്.
സംസ്ഥാനത്തെ അഴിമതി മുക്തമാക്കാനായി സർക്കാർ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള വൻ തുകകളുടെ അഴിമതി നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നുള്ളതിന്റെ തുടക്കമായാണ് ബാബു അലക്സാണ്ടറുടെ അറസ്റ്റ്.
2013 ജൂൺ മുതൽ ക്യാഷ് ബുക്കിൽ രേഖപ്പെടുത്താതെയും, കണ്ടിജന്റ് ബില്ലുകൾ ഇല്ലാതെയും 81,92,075 രൂപ സ്വകാര്യ ആവശ്യത്തിനായി ഇയ്യാൾ പിൻവലിച്ചു. കൂടാതെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും 3,30,000 രൂപ മാതാപിതാക്കളുടേയും, കീഴ് ജീവനക്കാരിയുടേയു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ വ്യാജ ബില്ല് തയ്യാറാക്കി 1,10,000 തട്ടി. ആത്മ , പി.എം.കെ .എസ് .വൈ സ്കീമുകളുടെ പേരിൽ തട്ടിപ്പ് നടത്തി പണം തട്ടിച്ചു. ഇത്തരത്തിൽ നിരവധി ക്രമക്കേടുകളാണ് ബാബു അലക്സാണ്ടർ നടത്തിയത്.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ പി ശശിധരൻ, എ.യു ജയപ്രകാശ്, അസി.സബ് ഇൻസ്പെക്ടർമാരായ കെ.ജി റെജി, എസ്കൃ ഷ്ണകുമാർ, കെ എ സുരേഷ്, സി ഗിരീഷ്, എസ് സി പി ഒ മാരായ പ്രദീപ്കുമാർ, ഗോപാലകൃഷ്ണൻ, ബാലൻ, സിപിഒമാരായ അജിത്ത് കുമാർ, ധനേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു
2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ധനവിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ധനകാര്യവകുപ്പിനു നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പാക്കിയ കൃഷിവകുപ്പിന്റെ പദ്ധതികളെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് വ്യക്തമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനാണ് മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ 
ധനകാര്യവകുപ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പുകൾ വ്യക്തമായി. പദ്ധതികള്‍ പൂര്‍ത്തിയായ ശേഷം മാത്രം ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് മുഖേന നല്‍കാന്‍ അനുവദിക്കപ്പെട്ട തുകകളില്‍ പലതും അസി. ഡയറക്ടര്‍ സ്വയം ചെക്കുകള്‍ ഉപയോഗിച്ച് പിന്‍വലിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 
തുടർന്ന് ബാബു അലക്‌സാണ്ടറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്യുകയും പിന്നീട് സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *