August 8, 2026

ആസിഡ് ആക്രമണ കേസ്സ് പ്രതി ,കണ്ണൂരിലേക്ക് കടന്നതായി പോലീസ് നിഗമനം

0
IMG_20220116_140154.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: ആസിഡ് ആക്രമണ കേസ്സ് 
പ്രതി സനൽ കണ്ണൂരിലേക്ക് കടന്നതായി ആണ് പോലീസ് നിഗമനം. 
കണ്ണൂർ പോലീസുമായി സഹകരിച്ച് കൊണ്ട് പോലീസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്‌.
ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
 ഭാര്യയുമായി അകന്ന് കഴിയുകയായരുന്ന ഭര്‍ത്താവ് സനല്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു.
കെ.എല്‍ 78 A 0136 യമഹയുടെ സ്‌ക്കൂട്ടറിലാണ് ഇയാള്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടത്.
അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 
നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. 
ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്.
വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു.
 ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. 
ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെട്ടു.
 നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. 
സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. 
ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
 പ്രതിക്കായി വ്യാപക തിരച്ചില്‍ തുടങ്ങിയതായി അന്പലവയല്‍ പോലീസ് അറിയിച്ചു. 
മുഖത്ത് പൊള്ളലേറ്റ അമ്മയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
പോലീസ് അന്വേഷണം അയൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചതായി അറിയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *