May 5, 2024

വെള്ളമുണ്ടയിൽ ശുചിത്വ ഗ്രാമം ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി.

0
Img 20220116 132312.jpg
മാനന്തവാടി: വെള്ളമുണ്ടയിൽ ശുചിത്വ ഗ്രാമം ഹരിതഗ്രാമം 
പദ്ധതിക്ക് തുടക്കമായി.
വെള്ളമുണ്ട പബ്ലിക് ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,  നെഹ്റു യുവ കേന്ദ്ര  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല നടത്തി .
 
പഞ്ചായത്തിലെ ക്ലസ്റ്ററുകളിലാണ് പദ്ധതി തുടക്കത്തിൽ നടപ്പാക്കുന്നത്.ആലഞ്ചേരി ,പൂവത്തും കുന്ന്, മാനിയിൽ, മുണ്ടക്കൽ എന്നിവിടങ്ങിൽ 25 വീടുകൾ വീതം ഹരിത ഭവനങ്ങളാക്കി മാറ്റുന്നത്. റിട്ടയർഡ് ഹെൽത്ത് ഇൻസ്പെക്ടർ പി. ജനാർദ്ദനൻ, പി.വി. നിതിൻ,
എം.കെ. ദേവസ്യ എന്നിവർ ക്ലാസ്സുകളെടുത്തു.
 വീടുകളിൽ നിന്നാരംഭിച്ച് 
കാർബണിൻ്റെ അളവ് കുറച്ച് കൊണ്ട് വന്ന് പരിസ്ഥിതി സംരക്ഷണവും 
സുസ്ഥിര വികസനവുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡണ്ട്  എം. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുധാകരൻ, മിഥുൻ മുണ്ടക്കൽ, സാമുവൽ മാത്യു ജോസഫ്, കെ.ജെ. സജി, സി.വി.ഷിബു, കെ.ആർ. സാരംഗ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *