October 15, 2026

മണിയൂർ തുറശ്ശേരി മുക്കിൽ എൻ.എം.ഡി.സി. വിൽപ്പന കേന്ദ്രം തുടങ്ങി

0
IMG_20220406_173527.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടകര:സഹകരണ സംരംഭമായ എൻ എംഡി സി ഉൽപ്പന്നങ്ങളുടെ മുപ്പത്താമത് വിൽപ്പന കേന്ദ്രം മണിയൂർ തുറശ്ശേരി മുക്കിൽ ആരംഭിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി..കെ. അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രഭ പുനത്തിൽ, കെ. ചിത്ര , എൻ എം ഡി സി ഡയറക്ടർ പി.എം ലീന ,ടി. നാണു മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ആദ്യവിൽപ്പന കെ.പി.രാജഗോപാലൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് പി.സൈനുദ്ദീൻ നിർവ്വഹിച്ചു. എം.പദ്മനാഭൻ നമ്പ്യാർ സ്വാഗതവും, മാനേജർ വി.എസ് ശ്രിധിൻ നന്ദിയും പറഞ്ഞു എൻ എം ഡി സി ഉൽപന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ , ഹെയർ കെയർ ഓയിൽ, കോഫി പൗഡർ ., വയനാടൻ സുഗന്ധ വ്യജ്ഞനങ്ങൾ, മുതലായവയും, കേരളാ സോപ്പ്സിന്റെ ഉൽപ്പന്നങ്ങളും, ന്യായമായ വിലയിൽ ലഭ്യമാകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *